AlappuzhaLatest NewsKeralaNattuvarthaNews

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

അരൂർ തുണ്ടത്തിൽ സുരേഷ് കുമാർ (50) ആണ് മരിച്ചത്

അരൂർ: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. അരൂർ തുണ്ടത്തിൽ സുരേഷ് കുമാർ (50) ആണ് മരിച്ചത്.

കഴിഞ്ഞ 24-ന് ആണ് ഇയാൾക്ക് പാമ്പ് കടിയേറ്റത്. അരൂർ ചെറുവള്ളി ക്ഷേത്രത്തിന് സമീപം വച്ചാണ് സുരേഷിനെ അണലി കടിച്ചത്. ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read Also : മാളികപ്പുറത്തുണ്ടായത് തീപിടിത്തം: പൊട്ടിത്തെറിയല്ല, കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഇവിടെ ഡയാലിസിസിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. പരേതരായ പൊന്നപ്പൻ -സരോജിനി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.

സഹോദരങ്ങൾ: വാസുദേവൻ, സതീശൻ, രമാദേവി, അനിൽകുമാർ, രാജേഷ് കുമാർ, മനോജ് കുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button