കൊച്ചി – വാഹന-വഴിയാത്രക്കാരുടെ ജീവനു ഹാനിയാകും വിധം നഗരത്തിലെ റോഡുകളിൽ അലക്ഷ്യമായി തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉടൻ നീക്കം ചെയ്യാൻ നഗരസഭ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ. എസ്. ഷൈജു ആവശ്യപ്പെട്ടു.
റിലയൻസ് ഉൾപ്പെടെയുള്ള കുത്തക കമ്പനികൾ നഗരത്തിൽ വലിച്ചിട്ടുള്ള കേബിളുകളാണ് അപകടകരമായ വിധം റോഡുകളിൽ തൂങ്ങികിടക്കുന്നത്. ഇവ ഉടനടി നീക്കം ചെയ്യുന്നതിനൊപ്പം മേലിൽ റോഡിനു മുകളിലൂടെ കേബിൾ വലിക്കുന്നതിന് അനുമതി നല്കരുതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Post Your Comments