Latest NewsNewsIndia

നടി ഗായത്രി രഘുറാം ബിജെപി വിട്ടു

ഗായത്രിയെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു

ചെന്നൈ: നടി ഗായത്രി രഘുറാം ബിജെപിയിൽ നിന്നും പുറത്തേയ്ക്ക്. പാര്‍ട്ടി തമിഴ്‌നാട് ഘടകത്തിനുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാരോപിച്ചാണ് ഗായത്രിയുടെ രാജി. ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ കാരണമാണ് പാര്‍ട്ടി വിടുന്നതെന്നും ഗായത്രി പറഞ്ഞു.

എന്നാൽ, പാര്‍ട്ടിക്ക് അപകീര്‍ത്തകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മാസങ്ങള്‍ക്ക് മുന്‍പ് ഗായത്രിയെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗായത്രി രാജി നൽകിയത്.

read also: ഇന്ത്യയോട് തോറ്റ് മടങ്ങിയ പാകിസ്താൻ: ചിത്രം പങ്ക് വച്ച്‌ താലിബാന്റെ പരിഹാസം

അതേസമയം, ഗായത്രി പാര്‍ട്ടി വിട്ടത് ഒരു തരത്തിലും പാര്‍ട്ടിക്ക് നഷ്ടമല്ലെന്ന് ബിജെപിയുടെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. പാര്‍ട്ടിക്ക് അപകീര്‍ത്തകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മാസങ്ങള്‍ക്ക് മുന്‍പ് ഗായത്രിയെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരെ ടാഗ് ചെയ്താണ് താരത്തിന്റെ ട്വീറ്റ്. മോദി ജി, നിങ്ങള്‍ ഏറെ പ്രത്യേകതയുള്ളയാളാണ്. രാഷ്ട്രപിതാവാണ്, എപ്പോഴും എന്റെ വിശ്വഗുരുവും മഹാനായ നേതാവുമാണ്.അമിത് ഷാ ജി നിങ്ങള്‍ എപ്പോഴും എന്റെ ചാണക്യ ഗുരുവായി തുടരുമെന്നും അവര്‍ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button