മാനന്തവാടി: വീടിന്റെ മേല്‍ക്കൂര നിര്‍മാണത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തൃശ്ശിലേരി വരിനിലത്തെ നെടിയാനിക്കല്‍ ജെയിംസി(ചാക്കോ)ന്റെയും വിനീതയുടെയും മകനായ അജിന്‍ ജെയിംസ് (ഉണ്ണി-23) ആണ് മരിച്ചത്.
Read Also : ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍: മാര്‍ഗരേഖയുടെ കരട് പുറത്തിറക്കി
ഇന്ന് വൈകീട്ട് നാലരയോടെ മാനന്തവാടി പടച്ചിക്കുന്നിലായിരുന്നു അപകടം. മേല്‍ക്കൂരയുടെ ഇരുമ്പുകമ്പി വെല്‍ഡ് ചെയ്യുന്നതിനിടെ വെല്‍ഡിങ് ഹോള്‍ഡറില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ് നിഗമനം. ഉടൻ തന്നെ അജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാനന്തവാടി എസ്.ഐ കെ.കെ. സോബിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വയനാട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ണ് അജിന്‍. സഹോദരി: അര്‍ച്ചന.
Post Your Comments