Latest NewsIndiaNews

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍: മാര്‍ഗരേഖയുടെ കരട് പുറത്തിറക്കി

ഡൽഹി: ഓണ്‍ലൈന്‍ വാതുവയ്പ്പ് ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ, ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുള്ള മാര്‍ഗരേഖയുടെ കരട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കരടിന്‍മേലുള്ള പൊതുജനങ്ങള്‍ അടക്കമുള്ളവരുടെ അഭിപ്രായങ്ങള്‍ അടുത്ത ആഴ്ച മുതല്‍ തേടും. അടുത്ത മാസം അവസാനത്തോടെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇവര്‍ക്ക് ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമാണെങ്കില്‍ രക്ഷിതാക്കളുടെ അനുമതി കൂടി വേണ്ടി വരും. ഗെയിമിങ് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. ഗെയിം കമ്പനികള്‍ക്ക് അംഗീകാരം നല്‍കാന്‍ സമിതിയെ രൂപീകരിക്കും. ഗെയിമിങിലൂടെ വാതുവെപ്പ് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ആപ്പിൾ

ഓണ്‍ലൈന്‍ ഗെയിം കുട്ടികളുടെ മാനസികനിലയെ തകര്‍ക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. നിരവധി കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെടുകയും ലക്ഷക്കണക്കിന് രൂപ നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. ഇതിന്റെ പേരില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്ക് കൂടി അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന നീക്കം.

പ്രായപൂര്‍ത്തിയാകാത്തവര്‍ ഗെയിം കളിക്കാന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങണം. ഗെയിമിംഗ് പ്ലാറ്റ്‌ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button