CinemaMollywoodLatest NewsNewsEntertainment

‘ഗുരുവായൂരപ്പന്‍റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ വാരിയംകുന്നൽ ഓർത്താൽ മതി’:വൈറൽ പോസ്റ്റ്

പൃഥ്വിരാജും ബേസിൽ ജോസഫും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗുരുവായൂർ അമ്പലനടയിൽ’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നത്. ജയ ജയ ജയ ജയഹേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഗുരുവായൂർ അമ്പലനടയ്ക്ക്’ ഉണ്ട്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിനെതിരെ ഭീ‌ഷണിയുമായി അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് മുൻ നേതാവ് പ്രതീഷ് വിശ്വനാഥൻ രംഗത്ത്.

ഗുരുവായൂരപ്പന്‍റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയംകുന്നനെ ഓർത്താൽ മതിയെന്നാണ് മുന്നറിയിപ്പ്. മലയാള സിനിമാക്കാർക്ക് ദിശാ ബോധം ഉണ്ടാക്കാൻ ഉണ്ണി മുകുന്ദന് കഴിയുന്നുണ്ടെന്നും പ്രതീഷ് ഫേസ്‌ബുക്കിൽ കുറിച്ചു. നിരവധി പേർ പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തി. ‘മലയാള സിനിമയെ മട്ടാഞ്ചേരി മാഫിയയിൽ നിന്ന് തിരിച്ചെടുക്കുന്നു അതിന്റെ തുടക്കമാണ് ഉണ്ണിയുടെ പടം’ എന്നാണ് ഒരാളുടെ കമന്റ്.

‘ഒരു വർഷം മുൻപ് കേട്ടപ്പോൾ മുതൽ ചിരിപടർത്തുന്ന കഥ’ എന്നാണ് പുതിയ ചിത്രത്തെ പൃഥ്വി വിശേഷിപ്പിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ ഒരുക്കിയ വിപിൻ ദാസ് ആണ് സംവിധാനം. ‘കുഞ്ഞിരാമായണം’ സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. E4 എന്റർടൈൻമെന്റ് ആണ് നിർമാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button