KeralaLatest NewsNews

ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷ നടത്തിപ്പില്‍ ഗുരുതരവീഴ്ച

ഇരുപതിനായിരം പേരെ ഉള്‍ക്കൊള്ളുന്ന പരേഡ് ഗ്രൗണ്ടില്‍ എത്തിയത് നാല് ലക്ഷത്തോളം പേര്‍

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷ നടത്തിപ്പില്‍ ഗുരുതരവീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഇരുപതിനായിരം ജനങ്ങളെ ഉള്‍ക്കൊള്ളുന്ന പരേഡ് ഗ്രൗണ്ടിലേയ്ക്ക് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി ഒഴുകിയെത്തിയത് നാല് ലക്ഷത്തോളം പേരാണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. തിരക്ക് മുന്നില്‍കണ്ടുള്ള ഗതാഗത ക്രമീകരണങ്ങളോ, സുരക്ഷയോ ഒരുക്കിയില്ല. ജനങ്ങളെ നിയന്ത്രിക്കാനുള്ള ഗതാഗത നിയന്ത്രണങ്ങള്‍ സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്തു.

Read Also: ഗ്യാ​സ് സി​ലി​ണ്ട​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം : യുവാവ് മരിച്ചു

പാപ്പാഞ്ഞി കത്തുമ്പോള്‍ പുതുവത്സരാവേശത്തില്‍ പൊട്ടിത്തെറിച്ച് നില്‍ക്കുകയായിരുന്നു ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനം. വെടിക്കെട്ട് കഴിഞ്ഞതോടെ പരേഡ് ഗ്രൗണ്ടില്‍ നിന്ന് പുറത്തുവരാന്‍ തിക്കും തിരക്കുമായി. പൊലീസ് നിയന്ത്രണവും കൈവിട്ടു. താത്കാലിക ബാരികേഡുകള്‍ പലയിടങ്ങളിലും തകര്‍ത്തു.

കേരളത്തിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയില്‍ മുന്നൊരുക്കത്തില്‍ വലിയ വീഴ്ചയാണ് സംഭവിച്ചത്. ജില്ലാ ഭരണകൂടം കാര്‍ണിവല്‍ നടത്തിപ്പിന് നിയോഗിച്ച സബ് കളക്ടര്‍ പിന്നീട് മാറി. പിന്നാലെ വന്ന ഉദ്യോഗസ്ഥനും മറ്റ് ചുമതലകളുടെ ഭാഗമായി സ്ഥാനമൊഴിഞ്ഞു. ഏറ്റവും ഒടുവില്‍ ചുമതലയിലേക്ക് വന്നവര്‍ക്ക് കൃത്യമായ ഏകോപനവും സാധ്യമായില്ല.

പുതുവത്സരത്തിരക്ക് പരിഗണിച്ച് തോപ്പുംപടി പാലം മുതല്‍ക്കാണ് ഗതാഗതം തടഞ്ഞത്. ഇത് 12 മണിക്ക് ശേഷമുള്ള മടങ്ങിപോക്ക് ദുസഹമാക്കി. ഇരുപത് പേരെയാണ് ദേഹാസ്വാസ്ഥ്യത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് കുട്ടികളാണ് ഈ തിരക്കില്‍ ഒറ്റപ്പെട്ടത്. പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് മാതാപിതാക്കള്‍ക്ക് കുട്ടികളെ കൈമാറിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button