KollamNattuvarthaLatest NewsKeralaNews

ഗ്യാ​സ് സി​ലി​ണ്ട​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം : യുവാവ് മരിച്ചു

മു​ഖ​ത്ത​ല കി​ഴ​വൂ​ർ വി​ശാ​ഖ് ഭ​വ​നി​ൽ ശി​വ​ൻ​പി​ള്ള​യു​ടെ​യും ബി​ജി​യു​ടെ​യും മ​ക​ൻ വൈ​ശാ​ഖ് (21) ആ​ണ് മ​രി​ച്ച​ത്

കൊ​ട്ടി​യം: ദേ​ശീ​യ​പാ​ത​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ൾ മ​രി​ച്ചു. മു​ഖ​ത്ത​ല കി​ഴ​വൂ​ർ വി​ശാ​ഖ് ഭ​വ​നി​ൽ ശി​വ​ൻ​പി​ള്ള​യു​ടെ​യും ബി​ജി​യു​ടെ​യും മ​ക​ൻ വൈ​ശാ​ഖ് (21) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്തു. ഇ​യാ​ളൊ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് പ​ഴ​യാ​റ്റി​ൻ​കു​ഴി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​യെ പ​രി​ക്കു​ക​ളോ​ടെ മേ​വ​റ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ഈ ഒരൊറ്റ ശീലം മൂലം നമുക്ക് ബാധിക്കുന്നത് പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ത​ട്ടാ​മ​ല ജം​ഗ്ഷ​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കൊ​ട്ടി​യം ക​ണ്ണ​ന​ല്ലൂ​ർ റോ​ഡി​ലു​ള്ള പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വൈ​ശാ​ഖ് സു​ഹൃ​ത്തി​നെ വീ​ട്ടി​ൽ കൊ​ണ്ടാ​ക്കാ​നാ​യി പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ര​വി​പു​രം പൊ​ലീ​സ് സ്ഥലത്തെത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. സ​ഹോ​ദ​ര​ൻ വി​ശാ​ഖ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button