കൊച്ചി : ഒരു കാലത്ത് ഉത്തരേന്ത്യയില്‍ നാദ വസന്തം തീര്‍ത്ത ബുള്‍ ബുള്‍ തരംഗ് എന്ന വാദ്യോപകരണത്തിനു പുതു ജീവന്‍ നല്‍കി വിദേശത്തും ഇന്ത്യയിലും പ്രഥം തരംഗ് എന്ന പേരില്‍ തന്‍റെ നാദ സപര്യ തുടര്‍ന്ന് വരുന്ന സൂറത്ത് സ്വദേശിയായ രാജേന്ദ്ര നായിക് എന്ന അതുല്യ കലാകാരന്‍റെ നാദപര്യടനത്തിന് ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍ വാളിനു സമീപമുള്ള മെഹബൂബ് മെമ്മോറിയല്‍ ഹാളില്‍ തുടക്കമാകുന്നു.
ബുള്‍ ബുള്‍ തരംഗിന് നവമുഖം നല്കി പ്രഥം തരംഗ് എന്ന പേരില്‍ ഇന്ന് ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും യു എസിലും യൂറോപ്പിലുമായി രാജേന്ദ്ര നായിക് സംഗീത സദസുകള്‍ അവതരിപ്പിച്ചു വരികയാണ്. ഹിന്ദുസ്ഥാനിയിലെ വിശ്രുത രാഗങ്ങള്‍ക്കൊപ്പം മുഹമ്മദ് റാഫിയുടെ പാട്ടുകള്‍ മുതല്‍ പുതു തലമുറയുടെ ആവേശമായ അര്‍ജിത് സിംഗ് വരെയുള്ള ഗായകരുടെ അഞ്ഞൂറോളം വരുന്ന ജനകീയ ഗാനങ്ങളും പ്രഥം തരംഗിലൂടെ രാജേന്ദ്ര നായിക് സൂറത്ത് അവതരിപ്പിച്ചു വരുന്നു. രാജേന്ദ്ര നായിക്കിന്റെ രാഗ തരംഗ് എന്ന സംഗീത സിരീസിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്.
read also:19-കാരി ഗര്‍ഭിണി, വിവാഹഭ്യര്‍ഥനയ്ക്ക് പിന്നാലെ യുവതിയെ കൊന്ന് കുഴിച്ചുമൂടി: കാമുകൻ അറസ്റ്റിൽ
പ്രഥം ഫൌണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയിലൂടെ തന്റെ പരിപാടികളിലൂടെ ലഭിക്കുന്ന വരുമാനം ആലംബ ഹീനരായ കുരുന്നുകളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിനായി സമര്‍പ്പിക്കുകയാണ് മാനവ സേവ മാധവ സേവയാക്കി മാറ്റിയ രാജേന്ദ്ര നായിക് സൂറത്ത് എന്ന ഈ കലാകാരന്‍.
ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന രാജേന്ദ്ര നായിക്കിന്റെ സംഗീത സായാഹ്നത്തിനു അകമ്പടി സേവിക്കുന്നത് തബല വിദുഷി രത്നശ്രീ അയ്യരാണ്. രാജേന്ദ്ര നായിക്കിന്റെ ശിഷ്യനായ ബുള്‍ ബുള്‍ തരംഗ് വാദകന്‍ ഉല്ലാസ് പൊന്നാടിയുടെയും അര്‍ജിത്തിന്റെയും കലാപ്രകടനവും ഒപ്പം അരങ്ങേരും. സംഗീത സായാഹ്നത്തില്‍ മുതിര്‍ന്ന ബുള്‍ ബുള്‍ തരംഗ് വാദകനായ പുരുഷോത്തമ കമ്മത്തിനെ രാജേന്ദ്ര നായിക് ആദരിക്കും. രാജേന്ദ്ര നായിക്കിന്റെ കൊച്ചിയിലെ രണ്ടാമത്തെ പരിപാടി വരുന്ന ഞായറാഴ്ച മട്ടാഞ്ചേരിയിലെ ശ്രീ ദരിയസ്ഥാന്‍ ക്ഷേത്രാങ്കണത്തില്‍ അരങ്ങേറും. ഒക്ടോബര്‍ ഇരുപത്തിയെട്ട് തിങ്കളാഴ്ച കേരളത്തിലെ ബുള്‍ ബുള്‍ തരംഗ് വാദകരായ തന്റെ ശിഷ്യര്‍ക്കായി ഒരു ശില്പശാലയും രാജേന്ദ്ര നായിക് സംഘടിപ്പിക്കുന്നുണ്ട്.
For details / information please call 8137033177 ( sanu sathyan )
Post Your Comments