MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

മമ്മൂട്ടി നായകനായെത്തുന്ന ‘ക്രിസ്റ്റഫർ’: ടീസർ പുറത്ത്

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് ചിത്രം മുന്നോട്ട് പോവുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷമി എന്നിവരാണ് നായികമാർ.

തെന്നിന്ത്യൻ താരം വിനയ് റായിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതാ കോശി വാസന്തി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാസംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ്: രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, കളറിസ്റ്റ്: ഷൺമുഖ പാഡ്യൻ, ഡിഐ: മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button