KeralaLatest News

‘നോട്ട് നിരോധനം സാമ്പത്തികമായി രാജ്യത്തെ തകര്‍ത്തു’ – കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: നോട്ട് നിരോധനം ശരിവെച്ച സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നോട്ട് നിരോധനം കൊണ്ട് ഒരു ഫലവും ഉണ്ടായില്ല. വിധി ഒരു അക്കാദമിക് എക്‌സര്‍സൈസ് മാത്രമാണ്. നോട്ട് നിരോധനം സാമ്പത്തികമായി രാജ്യത്തെ തകര്‍ത്തു. ഇനി അത്തരം നടപടികള്‍ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

സുപ്രീംകോടതി നോക്കിയത് ഭരണപരമായ നടപടി ക്രമങ്ങള്‍ മാത്രമാണ്. മുന്നൊരുക്കങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് കോടതി പരിശോധിച്ചിട്ടില്ല. നോട്ട്നിരോധനം വലിയ ആഘാതം ഉണ്ടായി എന്നാണ് എല്ലാ പഠനങ്ങളും കാണിച്ചത് എന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ 11 മണിയോടെയാണ് നോട്ട് നിരോധനം സാധുവെന്ന് സുപ്രീം കോടതി വിധിച്ചത്.

നോട്ട് പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തെറ്റിദ്ധരിക്കാനാകില്ലെന്ന് വിധിപ്രസ്താവത്തില്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചില്‍ നാല് ജഡ്ജിമാരും അനുകൂല വിധി പറഞ്ഞപ്പോള്‍ ജസ്റ്റിസ് നാഗരത്‌ന മാത്രമാണ് ഭിന്ന വിധി പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button