KozhikodeLatest NewsKeralaNattuvarthaNews

സ്കൂൾ കലോത്സവം: ഉപജില്ലാ തലം മുതൽ സംസ്ഥാന തലം വരെ വിധികർത്താക്കളെ എത്തിക്കുന്നത് കലോത്സവ ഏജന്റുമാർ

കോഴിക്കോട്: സ്കൂൾ കലോത്സവ മേളകളിൽ ഉപജില്ലാ തലം മുതൽ സംസ്ഥാന തലം വരെ വിധികർത്താക്കളെ എത്തിക്കുന്നത് കലോത്സവ ഏജന്റുമാരാണെന്ന് ആരോപണം. ഏജന്റുമാർ എത്തിക്കുന്ന വിധികർത്താക്കൾ ഉപജില്ല തലം മുതൽ മത്സരഫലം അട്ടിമറിക്കുന്നതായും ആരോപണം ഉയരുന്നു. കലോത്സവ മേളകളിലെ വിധികർത്താക്കൾക്ക് കൈക്കൂലി നൽകി മത്സരഫലം അട്ടിമറിക്കുന്നത് വിജിലൻസ് പിടികൂടാൻ തുടങ്ങിയതോടെയാണ് പുതിയ രീതി.

ഉപജില്ലാ സ്കൂൾ കലോത്സവം മുതൽ സംസ്ഥാന സ്കൂൾ കലോത്സവം വരെ ചില പ്രത്യേക മത്സര ഇനങ്ങൾക്കായി തങ്ങൾക്കു വിധേയരാകുന്ന വിധികർത്താക്കളെ ഏജന്റുമാർ നേരിട്ട് എത്തിക്കുകയാണെന്നും ‌വിദ്യാഭ്യാസ വകുപ്പിലെ ചിലരുടെ ഒത്താശയോടെയാണ് യോഗ്യരായ വിധികർത്താക്കളുടെ പാനലിൽ ഇത്തരക്കാരെയും തിരുകി കയറ്റുന്നതെന്നും ആരോപണമുണ്ട്.

കേരള സ്‌കൂൾ കലോത്സവം: പ്രകാശ പൂരിതമായി വേദികൾ

അപേക്ഷ ക്ഷണിച്ച്, അവരുടെ യോഗ്യതയും സർട്ടിഫിക്കറ്റും പരിശോധിച്ച്, വിദഗ്ധസമിതി പാനൽ തയാറാക്കിയതിൽ നിന്നായിരിക്കണം വിധികർത്താക്കളുടെ പാനൽ തയാറാക്കേണ്ടത് എന്നാണ് കലോത്സവ മാന്വലിൽ പറയുന്നത്. ഈ വർഷം ഇതു പൂർണമായും അട്ടിമറിക്കപ്പെട്ടു. ഉപജില്ലാ തലം മുതൽ ഭൂരിപക്ഷം കലോത്സവങ്ങളിലും ഇതു നടന്നിട്ടില്ല. ഈ വർഷം സംസ്ഥാന തലത്തിലും ഇതു നടന്നിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. ഏജന്റുമാർ എത്തിക്കുന്ന വിധികർത്താക്കളിൽ പലർക്കും ആ മത്സര ഇനങ്ങൾ വിലയിരുത്താനുള്ള അടിസ്ഥാന യോഗ്യത പോലുമില്ലെന്ന് ഇവർ വിദ്യാഭ്യാസ വകുപ്പിനു നൽകിയ ബയോഡേറ്റയിൽ നിന്ന് വ്യക്തമാണ്.

ചര്‍മ്മത്തിലെ വരകളും ചുളിവുകളും നീക്കാൻ തക്കാളി ഫേസ് പാക്ക്!

മോഹിനിയാട്ടം പഠിച്ചവരാണ് ഭരതനാട്യം വിധികർത്താക്കളായി എത്തിയത്. ശാസ്ത്രീയമായി ഒരു നൃത്തവും പഠിക്കാത്തവരും വിധികർത്താക്കളായി ഉപജില്ലാ, ജില്ലാ തലത്തിൽ എത്തി മാർക്ക് ഇട്ടിട്ടുണ്ട്. ശാസ്ത്രീയമായി പഠിക്കാത്തവരെ വിധികർത്താക്കളാക്കി ഇരുത്താൻ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. ഏജന്റുമാരുടെ ഇടപെടൽ മൂലം ഇവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പോലും ഉപജില്ലാ, ജില്ല കലോത്സവങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചിട്ടില്ലെന്നും ആരോപണം ഉയരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button