മെക്‌സിക്കോ: മെക്സിക്കോയിലെ ജയിലിനുള്ളിലുണ്ടായ വെടിവയ്പില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടു. പത്ത് സുരക്ഷാ ജീവനക്കാരും നാല് തടവുകാരുമാണ് കൊല്ലപ്പെട്ടത്. വെടിവയ്പിനിടെ 24 തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. മെക്സിക്കോയിലെ വടക്കന്‍ നഗരമായ സ്യൂഡാന്‍വാറസിലെ ജയിലിലാണ് വെടിവയ്പുണ്ടായത്. തോക്കുധാരികളായ സംഘം ജയിലിനുള്ളില്‍ കടന്ന് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
Read Also: ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചെന്ന് 1000 പേര്‍ക്ക് മെസേജ് അയച്ച് സ്വകാര്യ ആശുപത്രി
തടവുകാരെ കാണാന്‍ പുറത്തുനിന്നെത്തിയവരുടെ കൂട്ടത്തില്‍ നുഴഞ്ഞുകയറിയ സംഘമാണ് ആക്രമണം നടത്തിയത്. അക്രമി സംഘം ആയുധങ്ങളടങ്ങിയ വാഹനങ്ങളുമായിട്ടാണ് ജയില്‍ പരിസരത്തെത്തിയതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
നാല് പേരെയും അവര്‍ സഞ്ചരിച്ചിരുന്ന വാഹനവും തോക്കുധാരികളെ പിന്തുടര്‍ന്ന് പോലീസ് പിടികൂടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഹമ്മറിലെത്തിയ മറ്റൊരു സംഘം വെടിവെപ്പ് നടത്തിയത്. മെക്സിക്കന്‍ സമയം രാവിലെ ഏഴ് മണിയോടെയാണ് ആക്രമണം ഉണ്ടായത്.
Post Your Comments