കൊച്ചി: നിരോധിച്ചശേഷവും പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ സജീവമാകുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തു നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. കഴിഞ്ഞ ദിവസം എന്‍.ഐ.എ റെയ്ഡ് വിവരം ചില ജില്ലകളില്‍ ചോര്‍ന്നത് ആഭ്യന്തര വകുപ്പ് ഗൗരവത്തോടെയാണു കാണുന്നത്. കേരള പോലീസിലും പി.എഫ്.ഐ. അനുഭാവികളുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് ഈ സംഭവം.
Read Also: ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷ നടത്തിപ്പില്‍ ഗുരുതരവീഴ്ച
പോലീസിനും നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ സേനയ്ക്കകത്തുതന്നെ അന്വേഷണം നടക്കുകയാണ്. സംഭവത്തില്‍ എന്‍.ഐ.എ പരാതി നല്‍കിയാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടേക്കും. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമാണ് എസ്.ഡി.പി.ഐ. എന്നാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍. നിരോധന ശേഷവും സമൂഹമാധ്യമങ്ങളില്‍ രഹസ്യകൂട്ടായ്മകള്‍ സജീവമാണെന്നും വിദേശത്തു നിന്നുള്‍പ്പെടെ പണം സ്വീകരിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, പോപ്പുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും ഒരുപോലെ നിരീക്ഷിക്കും.
Post Your Comments