ThiruvananthapuramLatest NewsKeralaNattuvarthaNews

ഇ​റ​ച്ചി വാ​ങ്ങാ​നാ​യി ക​ട​യി​ലെ​ത്തി​യ യു​വാ​വിന് നേരെ ആക്രമണം

കേ​ളേ​ശ്വ​രം സ്വ​ദേ​ശി രാ​ജീ​വ് (26) നാണ് കു​ത്തേ​റ്റ​ത്

ബാ​ല​രാ​മ​പു​രം: ഇ​റ​ച്ചി വാ​ങ്ങാ​നാ​യി ക​ട​യി​ലെ​ത്തി​യ യു​വാ​വി​നെ ര​ണ്ടം​ഗ സം​ഘം കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചതായി പരാതി. കേ​ളേ​ശ്വ​രം സ്വ​ദേ​ശി രാ​ജീ​വ് (26) നാണ് കു​ത്തേ​റ്റ​ത്.

Read Also : ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചെന്ന് 1000 പേര്‍ക്ക് മെസേജ് അയച്ച് സ്വകാര്യ ആശുപത്രി

ബാ​ല​രാ​മ​പു​രം മു​ട​വൂ​ർ​പ്പാ​റ​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെയാണ് സംഭവം. രാ​ജീ​വും സു​ഹൃ​ത്ത് യ​ദു​വു​മാ​യി മു​ട​വൂ​ർ​പ്പാ​റ​യി​ലെ ക​ട​യി​ൽ ഇ​റ​ച്ചി വാ​ങ്ങാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആക്രമണം. ഈ ​സ​മ​യം കാ​ക്കാ​മൂ​ല സ്വ​ദേ​ശി​ക​ളാ​യ സ​ച്ചു, അ​ഖി​ൽ എ​ന്നി​വ​ർ ക​ട​യി​ൽ എ​ത്തു​ക​യും രാ​ജീ​വു​മാ​യു​ള്ള മു​ൻ വൈ​രാ​ഗ്യ​ത്തെ തുടർന്ന്, രാ​ജീ​വി​നെ കു​ത്തി പ​രി​ക്കേ​ല്പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജീ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button