Latest NewsKeralaNews

ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചെന്ന് 1000 പേര്‍ക്ക് മെസേജ് അയച്ച് സ്വകാര്യ ആശുപത്രി

നിങ്ങള്‍ക്ക് വളരെ ഭയാനകമായ ശ്വാസകോശ ക്യാന്‍സര്‍ പിടിപെട്ടിരിക്കുന്നു എന്നായിരുന്നു സന്ദേശം

ലണ്ടന്‍: ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചെന്ന് 1000 പേര്‍ക്ക് മെസേജ് അയച്ച് സ്വകാര്യ ആശുപത്രി. യുകെയിലെ ഒരു മെഡിക്കല്‍ സെന്ററില്‍ നിന്നാണ് സ്ഥിരം സന്ദര്‍ശകരായ രോഗികള്‍ക്ക് അബദ്ധ സന്ദേശം ലഭിച്ചത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് എല്ലാവര്‍ക്കും ‘Merry Christmas’ അയക്കാനായിരുന്നു മെഡിക്കല്‍ സെന്റര്‍ ജീവനക്കാര്‍ ഉദ്ദേശിച്ചത്. ഇതിനായി ആയിരം രോഗികളുടെ കോണ്‍ടാക്ട് നമ്പറും തിരഞ്ഞെടുത്തു. എന്നാല്‍ ‘Merry Christmas’ ന് പകരം നിങ്ങള്‍ക്ക് അര്‍ബുദമുണ്ടെന്നായിരുന്നു അബദ്ധത്തില്‍ അയച്ചത്.

Read Also: പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!

സൗത്ത് യോര്‍ക്ക്ഷെയറിലുള്ള അസ്‌കേണ്‍ മെഡിക്കല്‍ പ്രാക്ടീസില്‍ നിന്നാണ് രോഗികള്‍ക്ക് ഇത്തരമൊരു സന്ദേശം ലഭിച്ചത്. ക്രിസ്തുമസ് ദിനത്തിന്റെ തലേദിവസമായിരുന്നു സംഭവം. നിങ്ങള്‍ക്ക് വളരെ ഭയാനകമായ ശ്വാസകോശ ക്യാന്‍സര്‍ പിടിപെട്ടിരിക്കുന്നു എന്നായിരുന്നു സന്ദേശം. ഒപ്പം ഒരു ഫോം പൂരിപ്പിക്കാനുള്ള ലിങ്കും ഉള്‍പ്പെടുത്തിയിരുന്നു. അസുഖബാധിതരായ ആളുകള്‍ ചികിത്സാ ചെലവുകള്‍ക്ക് ആനുകൂല്യം ലഭിക്കാന്‍ പൂരിപ്പിക്കേണ്ട ഫോമായിരുന്നു അത്.

ഫോമിന്റെ ലിങ്കും ഒപ്പമുള്ള സന്ദേശവും കൂടിയായപ്പോള്‍ മെസേജ് വായിച്ച രോഗികള്‍ പരിഭ്രാന്തരായി. സന്ദേശമയച്ചതില്‍ ചെറിയ പിശക് പറ്റിയെന്ന് അല്‍പ സമയത്തിന് ശേഷം ആശുപത്രി അധികൃതര്‍ തിരിച്ചറിഞ്ഞു. തൊട്ടുപിന്നാലെ ക്ഷമ ചോദിച്ചുകൊണ്ടുള്ള അടുത്ത സന്ദേശം ആയിരം രോഗികള്‍ക്കും അയച്ചു.

മെഡിക്കല്‍ സെന്ററില്‍ പലവിധ ചെക്കപ്പുകള്‍ നടത്തി ഫലം ലഭിക്കുന്നതിനായി കാത്തിരുന്ന രോഗികള്‍ക്കും തെറ്റായ സന്ദേശം ലഭിച്ചിരുന്നു. പരിശോധനയില്‍ തനിക്ക് അര്‍ബുദം ബാധിച്ചുവെന്ന് സ്ഥിരീകരിച്ചതായി അവര്‍ കരുതി. പലര്‍ക്കും തലച്ചുറ്റലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button