
ചാത്തന്നൂർ: ബൈക്കുകൾ തമ്മിൽ കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ മുൻ മന്ത്രി നീലലോഹിതദാസൻ നാടാരുടെ പേഴ്സണൽ സ്റ്റാഫ് മരിച്ചു. ആദിച്ചനല്ലൂർ പ്ലാക്കാട് തെക്കേവിള വീട്ടിൽ ജി.ശ്രീകുമാർ (56) ആണ് മരിച്ചത്.
Read Also : പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കി
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മൈലക്കാട് ഇറക്കത്തായിരുന്നു അപകടം നടന്നത്. പരിക്കേറ്റ ശ്രീകുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. പ്ലാക്കാട്ടിലെ ശുഭശ്രീ രുദ്ര കുറീസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർ ആയിരുന്നു.
മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ദീപ്തി ശ്രീകുമാർ. മക്കൾ: ശിഖ ശ്രീകുമാർ (ടെക്നോ പാർക്ക്, തിരുവനന്തപുരം), തീർഥ ശ്രീകുമാർ (ബിടെക് വിദ്യാർത്ഥിനി.)
Post Your Comments