KollamLatest NewsKeralaNattuvarthaNews

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിനി​ വീടിനുള്ളിൽ ജീവനൊടുക്കി

ആ​ദി​ച്ച​ന​ല്ലൂ​ർ കൈ​ത​ക്കു​ഴി പൊ​യ്ക​വി​ള​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ ശ്രീ​ക​ല -ച​ന്ദ്ര​ബാ​ബു ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ൾ അ​പ​ർ​ണ (15) യാ​ണ് മ​രി​ച്ച​ത്

ചാ​ത്ത​ന്നൂ​ർ : പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിനി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ദി​ച്ച​ന​ല്ലൂ​ർ കൈ​ത​ക്കു​ഴി പൊ​യ്ക​വി​ള​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ ശ്രീ​ക​ല -ച​ന്ദ്ര​ബാ​ബു ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ൾ അ​പ​ർ​ണ (15) യാ​ണ് മ​രി​ച്ച​ത്.

Read Also : ജയിലില്‍ വെടിവയ്പ്: 14 പേര്‍ കൊല്ലപ്പെട്ടു, 24 തടവുകാര്‍ രക്ഷപ്പെട്ടു

ക​ട​യ്ക്ക​ൽ മ​ണി​ക​ണ്ഠ​ൻ​ചി​റ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ ക​ഴി​ഞ്ഞ 16 വ​ർ​ഷ​മാ​യി കൈ​ത കു​ഴി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു ​വ​രി​ക​യാ​ണ്. ചാ​ത്ത​ന്നൂ​ർ എ​സ് എ​ൻ ട്ര​സ്റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർത്ഥി​നി​യാ​ണ് അ​പ​ർ​ണ. കോ​ൺ​വ​ന്‍റ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചു വ​ന്നി​രു​ന്ന അ​പ​ർ​ണ ക്രി​സ്മ​സ് അ​വ​ധി​ക്കാ​ണ് കൈ​ത​കു​ഴി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.

ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം സി​ഐ ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മൃ​ത​ദേ​ഹം സ്വ​ദേ​ശ​മാ​യ ക​ട​യ്ക്ക​ൽ മ​ണി​ക​ണ്ഠ​ൻ ചി​റ​യി​ലേ​ക്ക് സം​സ്കാ​ര​ത്തി​നാ​യി കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button