Latest NewsIndiaNews

20-കാരിയെ കാറിൽ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവം: നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: കാറിൽ വലിച്ചിഴച്ച് 20-കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ. ഇത് സംബന്ധിച്ച് ഡൽഹി പോലീസ് കമ്മീഷണർക്ക് എൻസിഡബ്ല്യൂ കത്തയച്ചു.

പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇര ആയിരുന്നോയെന്ന് അറിയാനായി പോസ്റ്റ് മോർട്ടം നടത്തണമെന്നും കുട്ടിയുടെ അമ്മ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ എഫ്ഐആറിൽ പ്രസക്തമായ വകുപ്പുകൾ ഉൾപ്പെടുത്തണമെന്നും എൻസിഡബ്ല്യു കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കാറിന്റെ ഉടമ അടക്കം അഞ്ച് പേർ അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

പുതുവർഷ ആഘോഷത്തിന് ഇറങ്ങിയ യുവാക്കള്‍ യുവതിയെ ഇടിച്ചു വീഴ്ത്തുകയും തുടർന്ന് കാർ നിർത്താതെ മുന്നോട്ട് പോവുകയുമായിരുന്നു. തെറിച്ചുവീണ യുവതിയുടെ വസ്ത്രം കാറിന് അടിവശത്ത് കുടുങ്ങി. സുൽത്താൻപുരി മുതൽ കഞ്ചവാല വരെ എട്ട് കിലോമീറ്ററോളമാണ് യുവതിയെ വലിച്ചിഴച്ചത്. പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചവാലയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങൾ നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നിന്നാണ് കാർ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന അഞ്ച് പേരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button