നല്ല സിനിമ ചെയ്യാൻ പറ്റിയ സന്തോഷത്തിലാണ് താനെന്ന് നടൻ ഉണ്ണി മുകുന്ദൻ. ‘മാളികപ്പുറം’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു താരം. ഈ വർഷത്തെ അവസാനത്തെ ഹിറ്റ് ചിത്രമാകും മാളികപ്പുറം എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, സിനിമ ഇറങ്ങിയ ശേഷം ചിത്രത്തിനെതിരെ ഒരു പ്രൊപ്പഗാണ്ട തന്നെ നടക്കുന്നുണ്ട്. സിനിമയെ മതപരമായും, രാഷ്ട്രീയപരമായും കൂട്ടിയിണക്കി നെഗറ്റിവ് പ്രചാരണം നടത്തുന്ന ചിലരെയും സോഷ്യൽ മീഡിയകളിൽ കാണാനാകും.
കാലിക്കപ്പുറം ഒരു രാഷ്ട്രീയ ചിത്രമല്ലെന്നും, അത്തരമൊരു രാഷ്ട്രീയ ചിത്രം ചെയ്യുകയാണെങ്കിൽ താൻ അത് നേരിട്ട് അറിയിക്കുമെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. മാളികപ്പുറം ഒരു കുടുംബചിത്രമാണെന്ന് ഉണ്ണി പറയുന്നു. സിനിമയുടെ പ്രൊമോഷനും, പൂജയ്ക്കുമൊക്കെ ‘രാഷ്ട്രീയ’ സുഹൃത്തുക്കൾ വന്നു എന്ന കരുതി, സിനിമയെ തന്നെ രാഷ്ട്രീയ വത്കരിക്കുന്നത് ശരിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
‘ചിലപ്പോൾ ഞാനായത് കൊണ്ടാകാം ഈ വിമർശനങ്ങൾ. ഞാനിവിടെ വന്നത് രാഷ്ട്രീയം ചർച്ച ചെയ്യാൻ അല്ലല്ലോ. നല്ലൊരു സിനിമയാണ് മാളികപ്പുറം. എന്നെ വേട്ടയാടുന്നവരുണ്ട്. എന്തിന്റെ പേരിലാണ് എന്നെ വേട്ടയാടുന്നതെന്ന് എനിക്ക് അറിയില്ല. ഉടൻ തന്നെ സംവിധായക കുപ്പായവും ആനിയും’, ഉണ്ണി മുകുന്ദൻ പറയുന്നു.
Post Your Comments