കൊച്ചി: സംവിധായകൻ ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘നല്ല സമയം’. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരെ എക്‌സൈസ് കേസ് എടുത്തതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിന്മേൽ കോഴിക്കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടറാണ് ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരെ കേസ് എടുത്തത്.
കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ എന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ സംവിധായകനായ ഒമര്‍ ലുലുവിനും നിര്‍മ്മാതാവിനും എക്‌സൈസ് നോട്ടീസ് അയച്ചു.
റിസോര്‍ട്ട് വിവാദം: ഇപി ജയരാജനെതിരായ ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സിപിഎം
ഇര്‍ഷാദ് നായകനായെത്തുന്ന ചിത്രത്തില്‍ വിജീഷ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ച് പുതുമുഖങ്ങള്‍ നായികമാരായെത്തുന്ന നല്ല സമയത്തില്‍ ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവര്‍ അടക്കമുള്ള താരങ്ങള്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
നവാഗതനായ കലന്തൂര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ്. സിനു സിദ്ധാര്‍ത്ഥ് ക്യാമറയും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നു. വിശാഖ് ആണ് കാസ്റ്റിംഗ്. പിആര്‍ഒ: പ്രതീഷ് ശേഖർ.
Post Your Comments