ThiruvananthapuramKeralaNattuvarthaLatest NewsNews

റിസോര്‍ട്ട് വിവാദം: ഇപി ജയരാജനെതിരായ ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സിപിഎം

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ടീയ വിവാദമായെങ്കിലും തത്കാലം അന്വേഷണം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്കു കടക്കേണ്ടതില്ലെന്ന് പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

ഇപി ജയരാജനെതിരെ കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിലാണ് പി ജയരാജന്‍ ആരോപണം ഉന്നയിച്ചത്. വിഷയം പിന്നീട് വലിയ രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു. മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ഇപി ജയരാജനു സാമ്പത്തിക ഇടപാടുണ്ടെന്നായിരുന്നു പി ജയരാജന്റെ ആരോപണം. എന്നാല്‍, റിസോര്‍ട്ടിന്റെ മുന്‍ എംഡി കെപി രമേഷ് കുമാറിനെ വിശ്വസിച്ചാണ് പി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇപി ജയരാജന്റെ വാദം.

സമൂഹത്തിന് നന്മയുടെ സന്ദേശം പകരാൻ ‘ഇവൻ അഗ്നി’ എത്തുന്നു: ക്രിമിനോളജിസ്റ്റ് പ്രേമദാസ് ഇരുവള്ളൂർ സംവിധാനം

വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ ഇപി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്. മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അന്യായ സ്വാധീനം ഉപയോഗിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു. ആന്തൂര്‍ നഗരസഭാ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചനയും അഴിമതിയും നടത്തിയെന്നും ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button