ടെസ്‌ല സ്ഥാപകനായ ഇലോൺ മസ്കിന്റെ ആസ്തികൾ ഇടിയുന്നു. ബ്ലൂബെർഗ് ബില്യണയേഴ്സിന്റെ റിപ്പോർട്ടുകൾ പ്രകാരം, സ്വന്തം ആസ്തിയിൽ നിന്ന് 200 ബില്യൺ ഡോളറാണ് മസ്കിന് നഷ്ടമായിരിക്കുന്നത്. ടെസ്‌ല ഓഹരികൾ ഇടിഞ്ഞതോടെയാണ് മസ്കിന് തിരിച്ചടി നേരിട്ടത്. ഇതോടെ, മസ്കിന്റെ ആകെ സമ്പത്ത് 137 ബില്യൺ ഡോളറായി കുറഞ്ഞു. 2021 നവംബറിലെ കണക്കുകൾ പ്രകാരം, മസ്കിന്റെ സമ്പത്ത് 340 ബില്യൺ ഡോളറായിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻ എന്ന പദവി മസ്കിന്റെ കൈകളിൽ ഭദ്രമായിരുന്നു. എന്നാൽ, ടെസ്‌ലയുടെ ഓഹരികൾ ഇടിഞ്ഞതും, ട്വിറ്ററിലെ പ്രതിസന്ധികളും മസ്കിനെ വൻ തോതിലാണ് പ്രതികൂലമായി ബാധിച്ചത്. ഈ വർഷം ട്വിറ്റർ വാങ്ങുന്നതിനായി 44 ബില്യൺ ഡോളറാണ് മസ്ക് ചിലവഴിച്ചത്. ഇത് ക്രമേണ ടെസ്‌ലയുടെ ഓഹരികൾ ഇടിയാൻ കാരണമായിട്ടുണ്ട്.
Post Your Comments