Latest NewsKeralaNews

അതിഥി തൊഴിലാളിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയില്‍ 

ഇടുക്കി: അതിഥി തൊഴിലാളിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഇയാള്‍ യുവതി വെള്ളമെടുക്കാന്‍ പോയപ്പോള്‍ പുറകെ ചെന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ കുളപ്പാറചാൽ കാഞ്ഞിരം മൂട്ടിൽ സിജു ക്ലീറ്റസിനെ പൊലീസ് പിടികൂടി. ഓട്ടോ ഡ്രൈവറായ സിജു, രാജകുമാരി ബി ഡിവിഷന് സമീപത്ത് കൂടി പോകുന്നതിനിടെയാണ് യുവതി താമസിക്കുന്ന വീടിന് സമീപത്ത് ഓട്ടോ നിര്‍ത്തി വെള്ളം ചോദിച്ച് വീട്ടിലേക്ക് ചെന്നത്. വെള്ളം എടുക്കുന്നതിനായി യുവതി അകത്തേയ്ക്ക് പോയ സമയം ഇയാൾ വീടിനുള്ളിൽ കയറി.

തുടര്‍ന്ന് മുൻ വശത്തെ വാതിൽ കുറ്റിയിട്ടു. ഈ സമയം അടുക്കളയിലേക്ക് വെളളമെടുക്കാനായി പോവുകയായിരുന്ന യുവതിയുടെ പിന്നാലെ ചെന്ന് കയറിപ്പിടിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ അയല്‍വാസികളും നാട്ടുകാരും യുവതിയുടെ വീട്ടിലേക്ക് എത്തിയെങ്കിലും സിജു ഇവിടെ നിന്നും ഓട്ടോയുമായി രക്ഷപ്പെട്ടിരുന്നു. രാജാക്കാട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button