മുണ്ടക്കയം: ബഫര്‍ സോണ്‍ വോട്ടായി പ്രതിഫലിക്കുമെന്ന മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍. സര്‍ക്കാര്‍ കണ്ണടച്ചിരുന്നിട്ട് കാര്യമില്ലെന്നും ഇതുവരെയുള്ള നടപടികള്‍ പുനഃപരിശോധിക്കണമെന്നുംമുണ്ടക്കയത്ത് സംഘടിപ്പിച്ച ബഫര്‍ സോണ്‍ വിരുദ്ധ റാലിയില്‍ സംസാരിക്കവേ ബിഷപ്പ് പറഞ്ഞു.
‘ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്തുമെന്നാണ് വിശ്വാസം. ആ വിശ്വാസം വോട്ടുകളായി തന്നെ പ്രതിഫലിക്കും കര്‍ഷകരെ പരിഗണിക്കാതെ ഇനി ഭരണത്തില്‍ കയറാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ല. അങ്ങനെ വിചാരിച്ചാല്‍ അത് വ്യാമോഹമാണ്,’ ബിഷപ്പ് മുന്നറിയിപ്പ് നൽകി.
Post Your Comments