Latest NewsKeralaNews

പുതുവത്സരാഘോഷം; കൊച്ചിയിൽ കർശന നടപടിയുമായി പോലീസ്, രാത്രി 12 മണിയോടെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശം

കൊച്ചി: കൊച്ചിയിൽ നടക്കുന്ന പുതുവത്സരാഘോഷം അതിരുവിടാതിരിക്കാൻ കർശന നടപടിയുമായി പോലീസ്. നഗരത്തിലും, ആഘോഷം നടക്കുന്ന ഫോർട്ട് കൊച്ചിയിലും കർശന പരിശോധനയാണ് ഒരുക്കുന്നത്. രാത്രി 12 മണിയോടെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു.

നാളെ രാവിലെ മുതൽ നിരത്തുകളിൽ പോലീസ് പരിശോധന കർശനമാക്കും. ജില്ലാ അതിർത്തികളിൽ മാത്രമല്ല, ആയിരക്കണക്കിനാളുകളെത്തുന്ന ഫോർട്ട് കൊച്ചി, മട്ടാഞ്ചോരി ഭാഗങ്ങളിലും കർശന പരിശോധന ഉറപ്പാക്കും. സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പിടികൂടാൻ മഫ്റ്റിയിൽ വനിതാ പോലീസുമുണ്ടാകും.

ഹോട്ടലുകളിലെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാൽ സംഘാടകർക്കെതിരെ കേസെടുക്കും. തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷമേ പാർട്ടികളിൽ പ്രവേശനം അനുവദിക്കൂ. മദ്യത്തിന് ഓഫർ നൽകുന്ന ഹോട്ടലുകൾക്കെതിരെ നടപടിയുണ്ടാകും. ഫോർട്ട് കൊച്ചിയിൽ ബാറിൽ മദ്യപിച്ച് അടിപിടിയുണ്ടായാൽ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ബാറുടമയ്ക്ക് ആയിരിക്കുമെന്ന് പോലീസ് നോട്ടീസിലൂടെ ബാറുടമകളെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button