KeralaLatest NewsNews

‘രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ നെറ്റിയിലെ കുറി 2019 ഏപ്രില്‍ മുതല്‍ കാണാത്തതെന്തുകൊണ്ട്’?: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബി.ജെ.പി സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താഴെയിറക്കാന്‍ ന്യൂനപക്ഷത്തെ മാത്രമല്ല ഭൂരിപക്ഷത്തേയും ഒപ്പം നിര്‍ത്തണമെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവനയെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കോൺഗ്രസ്സ് ആദ്യം ആത്മാഭിമാനം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടതെന്ന് പറഞ്ഞ സുരേന്ദ്രൻ, അടിമ മനോഭാവമാണ് കോൺഗ്രസ്സിനെ ഈ നിലയിലെത്തിച്ചതെന്നും പരിഹസിച്ചു. കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ നെറ്റിയിലെ കുറി മാച്ചതിനേയും സുരേന്ദ്രന്‍ പരിഹസിച്ചു.

കെ. സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

എന്റെ പ്രിയ സുഹൃത്ത് ശ്രീ ഉണ്ണിത്താനെ വിദ്യാർത്ഥികാലം മുതൽ കൊട്ടാരക്കര മഹാഗണപതിയുടെ കറുത്ത തിലകം ചാർത്തിയ സുന്ദരമായ മുഖത്തോടെയേ കേരളം കണ്ടിട്ടുള്ളൂ. 2019 ഏപ്രിൽ മുതൽ ആ തിലകം നാമാരും കാണാത്തതെന്തുകൊണ്ടെന്ന ചോദ്യം വെറും കൗതുകത്തിനുവേണ്ടിയെങ്കിലും നമുക്ക് ചിന്തിച്ചുനോക്കുന്നത് നല്ലതല്ലേ. കാസർഗോഡ് മൽസരിക്കാൻ വരുന്നതിനുമുൻപ് എന്റെ മറ്റൊരുസുഹൃത്തായ കോൺഗ്രസ്സ് മുൻ നേതാവ് തട്ടമേ ഇടുമായിരുന്നില്ല. ഇവിടെയാണ് ബഹുമാന്യനായ ശ്രീ. എ. കെ. ആന്റണിയുടെ ബധിരവിലാപം ചർച്ചയാവുന്നത്. കോൺഗ്രസ്സ് ആദ്യം ആത്മാഭിമാനം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടത്. അടിമ മനോഭാവമാണ് കോൺഗ്രസ്സിനെ ഈ നിലയിലെത്തിച്ചത്. അതിൽ ആന്റണിക്കുള്ള പങ്ക് ചെറുതല്ലതാനും. ഭൂരിപക്ഷസമുദായം കോൺഗ്രസ്സിന്റെ ചെപ്പടിവിദ്യകളിൽ വീഴാൻ പോകുന്നില്ലെന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും നെറ്റിയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന നെടുങ്കന്‍ കളഭക്കുറികൾ ആന്റണിയെ ബോധ്യപ്പെടുത്തുന്നില്ലെങ്കിൽ തകരാറ് അദ്ദേഹത്തിനുമാത്രമെന്നു കരുതി സമാധാനിക്കുകയല്ലാതെ കോൺഗ്രസ്സുകാർക്ക് വേറൊരു നിവൃത്തിയുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button