Latest NewsCinemaMollywoodNews

സൗബിൻ ഷാഹിറിന്റെ ‘ജിന്ന്’ നാളെ മുതൽ തിയേറ്ററുകളിൽ

സൗബിൻ ഷാഹിർ-സിദ്ധാർത്ഥ് ഭരതൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ജിന്ന്’. ചിത്രം നാളെ മുതൽ തിയേറ്ററുകളിലെത്തും. ‘ചന്ദ്രേട്ടൻ എവിടെയാ’, ‘വർണ്യത്തിൽ ആശങ്ക’, ‘ചതുരം’ എന്നീ ചിത്രങ്ങൾക്കു ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. നാട്ടിലെ ഒരു തീപ്പെട്ടിക്കമ്പനിയിൽ ജോലി നോക്കുന്ന ലാലപ്പൻ എന്ന യുവാവിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. സൗബിൻ ഷാഹിറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു പ്രത്യേക സാഹചര്യത്തിൽ സ്വന്തം നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് മാറി നിൽക്കേണ്ടതായി വരുന്ന ലാലപ്പന്റെ ജീവിതത്തിലുണ്ടാവുന്ന മുഹൂർത്തങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ജിന്ന്. ശാന്തി ബാലചന്ദ്രനാണ് നായിക. അന്തരിച്ച നടി കെ.പി.എ.സി.ലളിതയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സ്ട്രെയ്റ്റ് ലൈൻ സിനിമാസിൻ്റെ ബാനറിൽ സുധീർ വി.കെ, മനു വലിയ വീട്ടിൽ എന്നിവർ ചേർന്നാണ് നിർമ്മാണം.

ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ, ജിലു ജോസഫ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘കലി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജേഷ് ഗോപിനാഥാണ് തിരക്കഥ ഒരുക്കുന്നത്. സന്തോഷ് വർമ്മ , അൻവർ അലി എന്നിവരുടെ വരികൾക്ക് പ്രശാന്ത് പിള്ള ഈണം പകരുന്നു. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും, ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

Read Also:- കുട്ടികളിലെ ദന്ത ശുചിത്വം ഉറപ്പുവരുത്താം, ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കൂ

അസ്സോസിയേറ്റ് ഡയറക്ടർ -സുധീഷ് ഗോപിനാഥൻ, സംഘട്ടനം- ജോളി ബാസ്റ്റ്യൻ, മാഫിയാ ശശി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജംനീഷ് തയ്യിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സീർ കാരന്തൂർ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് കാരന്തൂർ
പി.ആർ.ഒ- വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button