സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘അയൽവാശി’. നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിനൊപ്പം ബിനു പപ്പു, കോട്ടയം നസീര്‍, നിഖില വിമല്‍, ഗോകുലന്‍, നസ്‍ലെന്‍, ലിജോമോള്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നു.
ഫാമിലി കോമഡി എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. നിഖില വിമലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പൃഥ്വിരാജിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച ഇർഷാദ് പരാരി ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധാന സഹായി കൂടിയായിരുന്നു.
Read Also:- വര്‍ക്ക് ഷോപ്പ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന : നെടുങ്കണ്ടത്ത് യുവാവ് പിടിയില്‍
സജിത് പുരുഷൻ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് – സിദ്ദിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ – ബാദുഷ, മേക്കപ്പ് – റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം – മഷര്‍ ഹംസ, പിആർഒ – എ എസ് ദിനേശ്, മീഡിയ പ്രെമോഷൻ – സീതാലക്ഷ്മി, മാർക്കറ്റിങ് ആന്‍ഡ് മാർക്കറ്റിങ് പ്ലാൻ ഒബ്സ്‌ക്യുറ, ഡിസൈൻ – യെല്ലോ ടൂത്ത്.
Post Your Comments