‘ജാൻ-എ-മൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പറവ, കുമ്പളങ്ങി നൈറ്റ്സ്, ഭീഷ്മ പർവ്വം എന്നീ സിനിമകൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ബാലു വർഗീസ്, ഗണപതി ലാൽ ജൂനിയർ, ദീപക് പറമ്പോൽ, സലീം കുമാർ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഷുട്ടിംഗ് കൊച്ചിയിൽ ഇന്ന് ആരംഭിക്കും. പറവ ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്. അജയൻ ചാലിശ്ശേരിയാണ് കലാസംവിധാനം.
Read Also:- വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പിന്നാലെ മിനി വന്ദേ ഭാരത് എക്‌സ്പ്രസുകളെത്തുന്നു
ലാല്‍, അര്‍ജ്ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ത്ഥ് മേനോന്‍, റിയ സൈറ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ചിത്രമായിരുന്നു ‘ജാൻ-എ-മൻ’. വിഷ്ണു തണ്ടാശേരിയാണ് ഛായാഗ്രഹണം. വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
Post Your Comments