ന്യൂഡൽഹി: രാജ്യത്ത് വോട്ടർമാർക്കായി സുപ്രധാന തീരുമാനവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപപ്പെടുത്തിയിരിക്കുന്നത്. ഗാർഹിക കുടിയേറ്റ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ആണ് ഇപ്പോൾ മുൻഗണന നൽകുന്നത്. 72 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഒറ്റ യന്ത്രത്തിൽ ഉൾപ്പെടുത്താനാണ് നീക്കം.
ഈ നിർദേശം ജനുവരി 16ന് രാഷ്ട്രീയപ്പാർട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കും. നിലവിൽ, ഒരു മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് രേഖപ്പെടുത്തിയ ശേഷം തൊഴിൽ, പഠന ആവശ്യങ്ങൾക്കായി സ്ഥലം മാറി താമസിച്ചാൽ, വോട്ടു രേഖപ്പെടുത്താന്‍ വോട്ടർ പട്ടികയിലെ പേര് പുതിയ സ്ഥലത്തേക്ക് മാറ്റി ചേർക്കണം. അല്ലെങ്കിൽ അതേ മണ്ഡലത്തിൽ നേരിട്ടെത്തി വോട്ടു ചെയ്യണം. എന്നാൽ ഇനി, ഇപ്പോൾ എവിടെയാണോ താമസിക്കുന്നത്, അവിടെ നിന്ന് സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താം.
നിലവിൽ ഒരു വോട്ടിങ് യന്ത്രത്തിൽ ആ മണ്ഡലത്തിലെ സ്ഥാനാർഥി പട്ടിക മാത്രമേ ഉണ്ടാകൂ. ഇതിനു പകരം 72 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഒറ്റ യന്ത്രത്തിൽ ഉൾപ്പെടുത്തുന്ന രീതിയിൽ വോട്ടിങ് യന്ത്രം പരിഷ്കരിക്കുന്നതോടെ ഇതു സാധ്യമാക്കാനാണ് നീക്കം. യുവജനതയ്ക്ക് ജനാധിപത്യത്തിൽ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പരിവർത്തന സംരംഭമായിരിക്കും റിമോട്ട് വോട്ടിംഗ് തിരഞ്ഞെടുപ്പ് , മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ..
Post Your Comments