ബിഹാർ: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന ചൈനീസ് യുവതിയെ ബിഹാർ പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തു. ദലൈലാമയുടെ സന്ദർശനത്തിനിടെ ബീഹാറിലെ ബോധ് ഗയയിൽ സുരക്ഷാ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പോലീസ് നടത്തിയ തിരച്ചിലിലാണ് ചൈനീസ് യുവതി പിടിയിലായത്.
ദലൈലാമ ആത്മീയ പ്രഭാഷണങ്ങൾ നടത്തുന്ന കൽചക്ര ഗ്രൗണ്ടിന് പുറത്ത് നിന്ന് സോംഗ് സിയാവോലം എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്. വിവാഹമോചിതയായ യുവതിക്ക് രണ്ട് കുട്ടികളുണ്ടെന്ന് അധികൃതർ അറിയിച്ചു. 2019ലാണ് യുവതി ഇന്ത്യയിലെത്തിയത്. കുറച്ച് ദിവസത്തേക്ക് നേപ്പാളിലേക്ക് പോയ യുവതി തുടർന്ന് ബീഹാറിലെ ബോധ് ഗയയിൽ എത്തി.
ദലൈലാമയ്ക്ക് ഭീഷണിയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സുരക്ഷാ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ബീഹാർ പോലീസ് യുവതിയുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു.യുവതിയുടെ രേഖാചിത്രത്തിന് പുറമെ പാസ്‌പോർട്ട്, വിസ വിവരങ്ങളും പോലീസ് മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
Post Your Comments