വൈക്കം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. വെച്ചൂര്‍ ഇടയാഴം രാജീവ് ഗാന്ധി കോളനിയിൽ അഖില്‍ നിവാസിൽ കുക്കു എന്നു വിളിക്കുന്ന അഖില്‍ പ്രസാദി(30)നെയാണ് കാപ്പാ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതല്‍ തടങ്കലില്‍ അടച്ചത്.
Read Also : നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: ഇരട്ട സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേരെ കാപ്പ ചുമത്തി നാടുകടത്തി
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ വൈക്കം പൊലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, അടിപിടി, കൊട്ടേഷന്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Read Also : ‘ഞാൻ എന്നും എപ്പോഴും പലസ്തീൻ ജനതയ്ക്കൊപ്പം‘: ഹമാസ് ഭീകരാക്രമണം വിവാദത്തിൽ വിശദീകരണവുമായി ശശി തരൂർ
Post Your Comments