ചാരുംമൂട് (മാവേലിക്കര): ചാരുംമൂട് കള്ളനോട്ട് കേസിലെ പ്രതികളുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് പൂർത്തിയായി. നോട്ട് പ്രിന്റ് ചെയ്തിരുന്ന വാളകത്തെ ലോഡ്ജടക്കം കൊല്ലം, ഇടപ്പള്ളിക്കോട്ട, കരുനാഗപ്പള്ളി, ഓച്ചിറ, ഇടുക്കി, ആയൂർ, കട്ടപ്പന, തങ്കമണി എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.
കൊല്ലത്ത് നിന്നും നോട്ടടിക്കുവാനുള്ള പ്രിന്ററും, സ്കാനറും വാങ്ങിയ കട, ശ്യാം ശശി ജോലി ചെയ്തിരുന്ന വാളകത്തെ പ്രിന്റിംഗ് പ്രസ്സ്, നോട്ടടി നടത്തിയ വാളകത്തെ ഉഷസ് ലോഡ്ജ്, കൊല്ലം നെല്ലിമുക്കിലും കരുന്നാഗപ്പള്ളി, ഇടപ്പള്ളിക്കോട്ട, ഓച്ചിറ എന്നിവിടങ്ങളിലുള്ള വാടക വീടുകൾ എന്നിവിടങ്ങളിലും തെളിവെടുപ്പ് പൂർത്തിയാക്കി.
നോട്ടടിച്ച് ഇടപാട് നടത്തിയിരുന്ന മുഖ്യ പ്രതി തിരുവനന്തപുരം കരമന സ്വദേശി ഷംനാദ്, സഹായി ശ്യാം ശശി, ഇടപാടുകാരായ ഇടുക്കി സ്വദേശി ദീപു ബാബു, ചുനക്കര സ്വദേശി രഞ്ജിത്ത്, ഈസ്റ്റ് കല്ലട പഞ്ചായത്ത് മുൻ പ്രസിഡന്റ് ക്ലീറ്റസ്, ചാരുംമൂട് താമരക്കുളം സ്വദേശി ലേഖ എന്നിവരുമായാണ് നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.
മാവേലിക്കര കോടതിയിൽ റിമാന്റിലായിരുന്ന പ്രതികളെ ശനിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
Post Your Comments