Latest NewsUAENewsInternationalGulf

സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാം: സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ജനുവരി മുതൽ പ്രാബല്യത്തിൽ വരും

ദുബായ്: സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാം. യുഎഇയിലെ സ്വദേശികളായ സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാനായി സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ജനുവരി മാസം മുതൽ പ്രാബല്യത്തിൽ വരും. സർക്കാർ ജീവനക്കാർക്ക് ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ ഒരു വർഷത്തേക്ക് അവധി നൽകുന്നത് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ജനുവരി രണ്ടു മുതൽ പ്രാബല്യത്തിൽ വരുന്നത്. അവധി എടുക്കുന്ന കാലയളവിൽ സർക്കാർ ജോലിയിലെ പകുതി ശമ്പളം നൽകുമെന്നതാണ് മറ്റൊരു സവിശേഷത.

Read Also: പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്നു വരുത്താന്‍ വലതുപക്ഷ ശ്രമം, ഫ്‌ളക്‌സ് ബോര്‍ഡില്‍ പ്രതികരണവുമായി പി ജയരാജന്‍

കൂടുതൽ സ്വദേശികളെ സംരംഭകരാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് പുതിയ നടപടി. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ലോകത്ത് തന്നെ ഇത്തരത്തിൽ സർക്കാർ ജീവനക്കാർക്ക് ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ ശമ്പളത്തോടെയുള്ള അവധി നൽകുന്ന ആദ്യത്തെ രാജ്യം യുഎഇ ആയിരിക്കും. ഓരോ ജീവനക്കാരനും ജോലി ചെയ്യുന്ന ഫെഡറൽ വകുപ്പിന്റെ അദ്ധ്യക്ഷനായിരിക്കും അവധി അംഗീകരിക്കേണ്ടത്. ഈ അവധിയോടൊപ്പം ശമ്പളമില്ലാത്ത മറ്റ് അവധികളോ വാർഷിക അവധികളോ എടുക്കുകയും ചെയ്യാം.

Read Also: ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചാൽ പിഴ: സുരക്ഷാ നിരീക്ഷണ ക്യാമറ വ്യവസ്ഥകൾ വിശദമാക്കി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button