Latest NewsNewsLife StyleHealth & Fitness

ആരോഗ്യപരമായ ലൈംഗികതയില്‍ സ്വയംഭോഗത്തിന്റെ സ്ഥാനം : കുറിപ്പ്

സ്വയംഭോഗത്തെക്കുറിച്ച്‌ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് പങ്കുവച്ച കുറിപ്പ്

മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി പാഠ്യ പദ്ധതി പരിഷ്‌കരണത്തെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പരിഷ്‌കരണത്തിന്റെ പേരില്‍ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗ രതിയും ആണെന്ന ആരോപണമാണ് ലീഗ് നേതാവ് പറഞ്ഞത്. ഈ സാഹചര്യത്തില്‍
സ്വയംഭോഗത്തെക്കുറിച്ച്‌ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് പങ്കുവച്ച
കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.

read also: ശ്രദ്ധിക്കൂ!! ദിവസവും മുട്ട കഴിക്കുന്നവരാണോ നിങ്ങൾ

കുറിപ്പ് 

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയത്. ഏഴാംക്ലാസ്സുവരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്ള  സ്കൂളില്‍ നിന്ന് , ആണ്‍കുട്ടികള്‍ മാത്രമുള്ള ഹൈസ്കൂളിലേക്ക് മാറിയ സമയത്തായിരുന്നു അത്. ഇന്നുവരെ അഭങ്കുരം തുടരുന്ന ഒരു കാര്യമാണ് സ്വയംഭോഗം എന്ന് പറയുന്നതില്‍ ഒരു ലജ്ജയും എനിക്ക് തോന്നുന്നില്ല,
കാരണം സ്വയംഭോഗം ഒരു ആരോഗ്യമുള്ള ലൈംഗിക ജീവിതത്തിന്റെ ലക്ഷണമാണ്. സത്യം പറഞ്ഞാല്‍ ഇന്ത്യയിലെ ലൈംഗിക അക്രമങ്ങള്‍ കുറെ കുറഞ്ഞിരിക്കുന്നതിന് വിവാഹത്തിന് മുന്‍പുള്ള ആണ്‍കുട്ടികളുടെ സ്വയംഭോഗത്തിന് വലിയ പങ്കുണ്ടെന്ന് കരുതുന്ന ഒരാളാണ് ഞാന്‍. വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധം പാപമായി കരുതുന്ന നമ്മുടെ നാട്ടില്‍, വേറെ ആരെയും ഉപദ്രവിക്കാതെ, ലൈംഗിക ആഗ്രഹ
പൂര്‍ത്തീകരണം വരുത്താന്‍ സുരക്ഷിത മാര്‍ഗമാണിത്.

എന്നാല്‍ വിവാഹം കഴിച്ചവര്‍ സ്വയംഭോഗം ചെയ്യുമോ എന്ന് ചിലര്‍ അത്ഭുതപ്പെട്ടേക്കാം. ബഹുഭൂരിപക്ഷം വിവാഹിതരും സ്വയംഭോഗം ചെയ്യുന്നവരാണ്. ചില സമയങ്ങളില്‍ പങ്കാളികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനും സ്വയംഭോഗം ഉപകരിക്കും. നമ്മുടെ നാട്ടില്‍ സ്വയംഭോഗം എന്ന് കേട്ടാല്‍ പുരുഷന്മാരുടെ കാര്യമാണ് പലര്‍ക്കും ഓര്‍മ
വരിക, യഥാര്‍ത്ഥത്തില്‍ ക്ലിറ്റോറിസില്‍ കൊടുതല്‍ നെര്‍വ് എന്‍ഡിങ്‌സ് ഉള്ളത് കൊണ്ട് സ്ത്രീകള്‍ക്കാണ് സ്വയംഭോഗം മൂലം കൂടുതല്‍ ശക്തമായ രതിമൂര്‍ച്ചയുണ്ടാവുക.

സ്വയംഭോഗം പാപമെന്നു പഠിപ്പിക്കുന്ന നമ്മുടെ സമൂഹം പോലുള്ളയിടത്ത്,
വിവാഹശേഷം സ്വയംഭോഗം ചെയ്യുന്നത് ചിലപ്പോള്‍ പങ്കാളിയെ ബാധിച്ചേക്കാം. ചിലരെങ്കിലും തന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാണോ പങ്കാളി സ്വയംഭോഗം ചെയ്യുന്നതെന്ന് കരുതുകയും അത് വഴക്കിലേക്ക് നയിക്കുകയും ചെയ്യാം. തമ്മില്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തെ ബാധിക്കാത്തിടത്തോളം കാലം ഇത് സ്വാഭാവികമായ കാര്യമാണെന്ന്
മനസിലാക്കിയാല്‍ തീരാവുന്ന പ്രശ്‌നമാണിത്. പലപ്പോഴും ദമ്പതികളുടെ
സെക്സ് ഡ്രൈവ് വ്യത്യസ്തമാണെങ്കില്‍ , ഡ്രൈവ് കൂടുതല്‍ ഉള്ള ആള്‍ക്ക്
സ്വയംഭോഗം ഒരു രക്ഷാമാര്‍ഗമാണ്. യഥാര്‍ത്ഥ ഇണചേരലിനു പകരം സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയാല്‍ മാത്രമാണ് വിവാഹശേഷമുള്ള സ്വയംഭോഗം പ്രശ്‌നമായി തീരുന്നത്.

ഞാന്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയത് മിക്സഡ് സ്കൂളില്‍ നിന്ന് ബോയ്സ് ഒണ്‍ലി സ്കൂളിലേക്ക് മാറിയത് കൊണ്ടല്ല, എനിക്ക് ലൈംഗിക പ്രായപൂര്‍ത്തിയായത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ ആയതുകൊണ്ടാണ്. പക്ഷെ ആണ്‍കുട്ടികള്‍ മാത്രമുള്ള സ്കൂളിലും കോളേജിലും കൗമാര കാലം പിന്നിട്ട എനിക്ക് പെണ്‍കുട്ടികളെ കണ്ടാല്‍ സംസാരിക്കാന്‍
പേടിയായിരുന്നു, മാത്രമല്ല വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പെണ്‍കുട്ടികളെ ലൈംഗിക ചിന്തയില്ലാതെ സുഹൃത്തുക്കളായി കാണാനുള്ള മനസ്ഥിതി എനിക്ക് വന്നത്. കേരളത്തില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതും, പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതുമായ സ്കൂളുകള്‍
നിര്‍ത്തലാക്കി എല്ലാ സ്കൂളുകളും മിക്സഡ് ആക്കുകയും, ആണ്‍കുട്ടികളെയും
പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തുകയും ചെയ്‌താല്‍ , ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളും വികാര വിചാരങ്ങളുള്ള മനുഷ്യരാണെന്നും, ലൈംഗികതയ്ക്ക് അപ്പുറം സൗഹൃദം വളര്‍ത്താന്‍ കഴിയുമെന്നും പഠിക്കാന്‍ കഴിയും. ഇപ്പോഴത്തെ തലമുറയില്‍ അതീവ
സൗഹൃദത്തോടെ പെരുമാറുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും
കാണുമ്ബോള്‍ എനിക്ക് തോന്നുന്ന അസൂയ പറഞ്ഞറിയിക്കാന്‍ കഴിയില്ല.

സ്വയംഭോഗത്തെ കുറിച്ച്‌ അനേകം തെറ്റിദ്ധാരണകളുണ്ട്. സ്വയംഭോഗം
കാഴ്ചയെ ബാധിക്കുകയോ, കാന്‍സര്‍ വരുത്തുകയോ, ഭാവിയിലുള്ള
ലൈംഗിക ശേഷിയെ ബാധിക്കുകയോ മുഖക്കുരുവിനു കാരണമാവുകയോ,
പ്രത്യുല്പാദനത്തെ ബാധിക്കുകയോ ഒന്നും ചെയ്യില്ല. യഥാര്‍ത്ഥത്തില്‍
നിങ്ങള്‍ സ്വയംഭോഗം ചെയ്യുന്നില്ല എങ്കില്‍ ലൈംഗിക ശേഷി ഉളവാകുന്ന
ഹോര്‍മോണിന്റെ അളവ് കുറഞ്ഞിരിക്കാന്‍ സാധ്യത ഉള്ളത് കൊണ്ട്,
ഡോക്ടറെ കാണിക്കുന്നത് നന്നായിരിക്കും.

യഥാര്‍ത്ഥത്തില്‍ സ്വയംഭോഗം ചെയ്യതാല്‍ കുറെ ഏറെ ഗുണങ്ങളുണ്ട്.
ആണുങ്ങളിലെ ഏറ്റവും അപകടകാരിയായ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത
കുറക്കാന്‍ സ്വയംഭോഗത്തിനു കഴിയും. ഉദ്ധാരണമില്ലായ്മ കുറക്കാനും ഇത്
സഹായിക്കും. പ്രതിരോധ ശേഷി കൂട്ടുനന്നത് മുതല്‍ ഉറങ്ങാന്‍
സഹായിക്കുന്നത് വരെ അനേകം ഗുണങ്ങള്‍ വേറെയുണ്ട്. ഇത്ര അടിപൊളി
ഒരു സാധനം ഏതെങ്കിലും മണ്ടന്‍ രാഷ്ട്രീയക്കാരന്‍ എന്തെങ്കിലും പറയുന്നത്
കേട്ട് വേണ്ടെന്ന് വയ്ക്കണോ?

ആണും പെണ്ണും തമ്മില്‍ ഇഷ്ടം തോന്നുന്നതും, പെണ്ണും പെണ്ണും തമ്മില്‍
ഇഷ്ടം തോന്നുന്നതും ഒരാളുടെ ജന്‍ഡര്‍ എന്താണ് എന്നതിനെ
അടിസ്ഥാനപ്പെടുത്തിയിരിക്കും. ജനിക്കുമ്ബോള്‍ നമുക്ക് ഉള്ള ലൈംഗിക
അവയവം നമ്മുടെ സെക്സ് ( ജീവശാസ്ത്രപരമായി ആണോ പെണ്ണോ ) എന്ന്
തീരുമാനിക്കുമ്ബോള്‍, ജന്‍ഡര്‍ , നിങ്ങളുടെ മനസ്സില്‍ നിങ്ങള്‍ ആരാണ്
എന്നത് തീരുമാനിക്കുന്നു. അതും ജനിക്കുന്ന സമയത്തെ, ജീവശാസ്ത്രപരമായ
കാരണങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ്, അല്ലാതെ ആണ്‍കുട്ടികളും
പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതോ മാറിയിരിക്കുന്നതോ ഒന്നും ഒരാള്‍
ഗേ ആകുന്നതോ ലെസ്ബിയന്‍ ആകുന്നതിനെയോ ബാധിക്കുന്നില്ല.
പെണ്‍കുട്ടിയെ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയെ വിവാഹം
കഴിപ്പിച്ചു കൊടുക്കുന്നതും, ആണ്‍കുട്ടിയെ ഇഷ്ടപെടുന്ന ഒരു ആണ്‍കുട്ടിക്ക്
പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചുകൊടുക്കുന്നതും, രണ്ടുപേരോടും
ചെയ്യുന്ന വലിയ തെറ്റാണ്. എതിര്‍ ലിംഗത്തോട് ഇഷ്ടമുള്ള ഒരാളാണ്
നിങ്ങളെന്ന് കരുതുക, നിങ്ങളെ നിങ്ങളുടെ അതെ ലിംഗത്തില്‍ പെട്ട
ഒരാളെ ബലമായി വിവാഹം ചെയ്യിപ്പിച്ചാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നുമോ
അതുപോലെയാണ് മേല്പറഞ്ഞ സന്ദര്‍ഭങ്ങളില്‍ അവര്‍ക്കും തോന്നുക.

ഇനി പ്രതിഷേധിക്കാന്‍ മുട്ടി നില്‍ക്കുകയാണെങ്കില്‍ ഞാന്‍ അതിനൊരു
വിഷയം പറഞ്ഞുതാരം. കഴിഞ്ഞ അനേകം വര്‍ഷങ്ങളായി ഏതാണ്ട് എല്ലാ
ആഴ്ചയിലും ഒരു വാര്‍ത്ത വീതം കാണുന്ന ഒന്നാണ്, ഉസ്താദ് മദ്രസയില്‍
കുട്ടികളെ പീഡിപ്പിക്കുന്ന വാര്‍ത്തകള്‍. സത്യം പറഞ്ഞാല്‍

ഈ വാര്‍ത്തകള്‍ കണ്ടുകഴിഞ്ഞ് , എന്ത് വിശ്വാസത്തിലാണ്, നമ്മുടെ
കുട്ടികളെ മദ്രസയില്‍ വിടുന്നത് എന്നെനിക്ക് ഒരു പിടിയും കിട്ടുന്നില്ല.
കേരളത്തിലെ മുസ്ലിം സംഘടനകള്‍ ഒരുമിച്ചിരുന്ന് ആലോചിച്ച ഒരു
പരിഹാരം കാണേണ്ട വിഷയമാണിത്. ഓര്‍ക്കുക മദ്രസയില്‍ കുട്ടികളെ
ഒരുമിച്ചിരുത്തുന്നതോ, മാറ്റി ഇരുത്തുന്നതോ അല്ല പ്രശനം, ഉസ്താദുമാര്‍ക്ക്,
ഇന്ത്യയിലെ പോക്സോ നിയമങ്ങളെ കുറിച്ച്‌, കുട്ടികളുടെ അവകാശങ്ങളെ
കുറിച്ചൊക്കെ മനസിലാക്കി കൊടുക്കുകയും, മദ്രസയ്ക്ക് പുറത്തു
നിന്നുള്ള ഒരു സ്വതന്ത്ര കമ്മിറ്റി ഓരോ മാസം കൂടുമ്ബോഴും കുട്ടികളെ
കൗണ്‍സിലിംഗിന് വിധേയമാക്കി സ്വഭാവ വ്യത്യാസം കാണുന്ന
കുട്ടികളോട് കാര്യങ്ങള്‍ തിരക്കി , കുറ്റവാളികള്‍ക്ക് അനുയോജ്യമായ
ശിക്ഷ വാങ്ങി നല്കാന്‍ മുന്നില്‍ നില്കുകയുമൊക്കെയാണ് ഇപ്പോള്‍ നമുക്ക്
ചെയ്യാവുന്ന കാര്യങ്ങള്‍. കോടികണക്കിന് രൂപ മുടക്കി, കുട്ടികളെ
ഇതുപോലെ പീഡിപ്പിച്ച പള്ളീലച്ചന്മാരെ സംരക്ഷിച്ച കത്തോലിക്കാ
സഭയുടെ കഥ കെട്ടുകാണുമല്ലോ, ആയിരകണക്കിന് കുട്ടികളുടെ
ഭാവിയാണ് അവര്‍ വെള്ളത്തിലാക്കിയത്. അതൊരു പാഠമായി ഉള്‍കൊണ്ട് ,
മാറ്റം കൊണ്ടുവരാന്‍ മുസ്ലിം ലീഗിന് ഒക്കെ ശ്രമിക്കാവുന്നതാണ്.

അതുവരെ സ്വയംഭോഗം ചെയ്യൂ, സന്തോഷിക്കൂ. ലോകാ സമസ്താ സുഖിനോ
ഭവന്തു…

ഓഫ് ടോപ്പിക്ക് : Kegel exercise എന്നൊരു സംഭവമുണ്ട്, ആണുങ്ങള്‍ക്കും
പെണ്ണുങ്ങള്‍ക്കും ഇത് ചെയ്താല്‍ “അവിടെ” ഉള്ള മസില്‍ സ്ട്രെങ്ത്‌എന് ചെയ്ത
സംഭവം കൂടുതല്‍ കളറാക്കാം. ചെയ്യേണ്ടത് ഇത്രമാത്രം, മൂത്രം
ഒഴിച്ചികൊണ്ടിരിക്കുമ്ബോള്‍ പെട്ടെന്ന് നിര്‍ത്താന്‍ വേണ്ടി നമ്മള്‍ ഒരു
മസില്‍ പിടിക്കില്ലേ , ആയ മസില്‍ അതുപോലെ കുറച്ചു നേരം
പിടിച്ചുകൊണ്ടിരിക്കുക, കുറച്ചു കഴിയുമ്ബോള്‍ റിലാക്സ് ചെയ്യുക,
അതുപോലെ ദിവസെന കുറെ ചെയ്താല്‍ പെല്‍വിക് ഫ്ലോര്‍ മസില്‍ കൂടുതല്‍
ബലപ്പെടുത്തും. കയ്യിലിലെയും കാലിലെയും മസില്‍ മാത്രം
ബലപ്പെടുത്തിയാല്‍പോരല്ലോ…

shortlink

Related Articles

Post Your Comments

Related Articles


Back to top button