മികച്ച ആരോഗ്യത്തിനു പോഷക സമ്പുഷ്ടമായ ഭക്ഷണം ആവശ്യമാണ്. ആരോഗ്യമുള്ള ശരീരം സൗന്ദര്യവും പ്രധാനം ചെയ്യും. അതുകൊണ്ട് തന്നെ പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ അങ്ങനെ പോഷകങ്ങളാല്‍ സമ്പന്നമായ മുട്ട ദിവസവും കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത ദിവസവും മുട്ട കഴിക്കുന്നതിലൂടെ
കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ദിവസവും മുട്ട കഴിക്കുന്നവര്‍ക്ക് മുട്ട കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹെമറാജിക് സ്ട്രോക്കിനുള്ള സാധ്യത 26 ശതമാനം കുറവാണ്. ഒരു പുഴുങ്ങി മുട്ടയില്‍ ഏകദേശം 77 കലോറി അടങ്ങിയിട്ടുണ്ട്. മുട്ടയിലെ വിറ്റാമിന്‍ ഡി സാന്നിധ്യം എല്ലുകളെ
ബലപ്പെടുത്താന്‍ സഹായിക്കും. ചര്‍മ്മവും മുടിയും ആരോഗ്യകരമായി നിലനിര്‍ത്താനും മുട്ട നല്ലതാണ്.
ഭക്ഷണത്തിലെ കൊളസ്ട്രോളിന്റെ പ്രധാന ഉറവിടമാണ് മുട്ട. ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീന്‍, ധാരാളം വിറ്റാമിനുകള്‍, ഫോസ്ഫോളിപ്പിഡുകള്‍, കരോട്ടിനോയിഡുകള്‍ തുടങ്ങി ധാരാളം ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിവസവും ഒന്ന് വീതം മുട്ട കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
Post Your Comments