Latest NewsNewsInternationalGulfQatar

ലോകകപ്പ്: മെസി താമസിച്ച മുറി മ്യൂസിയമാക്കുന്നു

ദോഹ: ഫിഫ ലോകകപ്പിൽ പങ്കെടുക്കാനെത്തിയപ്പോൾ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി താമസിച്ച മുറി ചെറു മ്യൂസിയമാക്കുന്നു. ഖത്തർ സർവകലാശാലയിൽ ആയിരുന്നു അർജന്റീനയുടെ ടീം ബേസ് ക്യാംപ്. ഇവിടെയാണ് മെസി താമസിച്ചിരുന്നത്. സർവകലാശാല അധികൃതർ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. മെസി, താമസിച്ച മുറി മ്യൂസിയമായി മാറുന്നതിന്റെ ആവേശത്തിലാണ് ഖത്തറിലെ ആരാധകർ.

Read Also: ‘മുസ്ലീമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം, ഹിന്ദു അമ്പലത്തിൽ പോയാലോ ചന്ദനം തൊട്ടാലോ ഹിന്ദുത്വവാദിയാകുന്നത് ശരിയല്ല’

ലോകകപ്പിൽ പങ്കെടുത്ത 32 രാജ്യങ്ങൾക്കുമായി പഞ്ചനക്ഷത്ര സൗകര്യങ്ങളോട് കൂടിയ ടീം ബേസ് ക്യാംപുകളാണ് ഖത്തർ ഒരുക്കിയിരുന്നത്. ഓരോ ക്യാംപുകളും അതാത് രാജ്യങ്ങളുടെ ദേശീയ പതാകയുടെ നിറങ്ങളിലാണ് അലങ്കരിച്ചത്. വീട്ടിൽ നിന്നകലെ ഒരു വീട് എന്ന ലക്ഷ്യത്തിലായിരുന്നു അലങ്കാരങ്ങൾ നടത്തിയത്. നീലയും വെള്ളയും നിറത്തിലാണ് അർജന്റീനയുടെ ക്യാംപ് അലങ്കരിച്ചത്.

Read Also: മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം, സയ്യിദ് മുഹമ്മദ് ബാദ്ഷയ്ക്ക് എതിരെ പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button