കൊച്ചി: ഭാര്യ ഷേമയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നടന്‍ അനൂപ് മേനോന്‍. ഫേസ്ബുക്കിൽ ഷേമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്, മനോഹരമായ കുറിപ്പോടെയാണ് അനൂപ് മേനോന്‍ ആശംസ അറിയിച്ചത്. തന്റെ മണ്ടത്തരങ്ങളും ഭ്രാന്തും സഹിച്ചതിനും ആമിയെപ്പോലൊരു മകളെ സമ്മാനിച്ചതിനും ഭാര്യയോട് ഒരുപാട് നന്ദിയുണ്ടെന്ന് അനൂപ് മേനോന്‍ പറയുന്നു. 2014 ഡിസംബര്‍ 27നാണ് അനൂപ് മേനോനും ഷേമ അലക്‌സാണ്ടറും വിവാഹിതരായത്. എട്ടാം വിവാഹവാര്‍ഷികമാണ് ഇരുവരും ആഘോഷിച്ചത്.
അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
‘വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന എല്ലാവരോടും നന്ദി പറയുന്നു. എന്റെ മണ്ടത്തരങ്ങളും ക്ഷമിക്കാന്‍ കഴിയാത്ത ഭ്രാന്തുകളും സഹിച്ചതിന് പ്രിയതമയ്ക്ക് നന്ദി. ആമിയെപ്പോലൊരു മകളെ എനിക്ക് സമ്മാനിച്ചതിന്, എന്റ സാഹസികയാത്രകളില്‍ സഹയാത്രികയായതിന്, പ്രിയേ നിനക്ക് ഒരുപാട് നന്ദി. ഇനിയും പുറപ്പെടാനിരിക്കുന്ന എണ്ണിയാല്‍ തീരാത്ത യാത്രകള്‍ക്ക്, നീയെന്ന സുന്ദരമായ മനസ്സിന്, ഇതിലെല്ലാം അപ്പുറം എന്നെ ഞാന്‍ ആകാന്‍ അനുവദിച്ചതിന് ഒരുപാടൊരുപാട് സ്‌നേഹം.’
Post Your Comments