KeralaCinemaMollywoodLatest NewsNewsEntertainment

‘അതൊക്കെ കണ്ടപ്പോൾ വിവാഹം കഴിക്കേണ്ട എന്നുവരെ തോന്നിപ്പോയി’: നടന്‍ ജിത്തു പറയുന്നു

ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ ജിത്തു വേണുഗോപാലിനെ കുടുംബപ്രേക്ഷകർക്ക് സുപരിചിതമാണ്. അടുത്തിടെയാണ് ജീത്തു വിവാഹിതനായത്. നവംബര്‍ 19നായിരുന്നു താരത്തിന്റെ വിവാഹം. കാവേരിയാണ് ജിത്തുവിന്റെ വധു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സേവ് ദി ഡേറ്റ് വീഡിയോയിലൂടെയാണ് ജിത്തു കാവേരിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.

നടീനടന്മാരുടെ വിവാഹ വീഡിയോയ്ക്ക് താഴെ നിരവധി മോശം കമന്റുകൾ ഇടുന്നത് ഹോബിയായി തന്നെ കാണുന്നവരുണ്ട്. യാതൊരു ആവശ്യവുമില്ലാതെ മറ്റുള്ളവരുടെ സന്തോഷ നിമിഷങ്ങളിൽ അനാവശ്യമായ കമന്റുകൾ ഇടുന്ന സൈബർ ആങ്ങളമാർ വിലസുന്ന കാലമാണിത്. ഇത്തരം സൈബർ ബുള്ളിയിങ്, മോശം കമന്റുകൾക്ക് ജിത്തുവും ഇരയായിട്ടുണ്ട്. ജിത്തുവിന്റെയും കാവേരിയുടെയും വിവാഹ വീഡിയോക്ക് താഴെ അശ്ലീലമായ, മോശമായ നിരവധി കമന്റുകൾ വന്നിരുന്നു. ഇത്തരം കമന്റുകളോട് പ്രതികരിക്കുകയാണ് താരം ഇപ്പോൾ.

നെഗറ്റീവ് കമന്റുകള്‍ പറയുന്നവരെ മൈന്‍ഡ് ചെയ്യേണ്ടെന്നും അവര്‍ക്ക് മറുപടി കൊടുക്കേണ്ട ആവശ്യമില്ലെന്നും താരം പറയുന്നു. വിവാഹ സമയത്തുള്ള വീഡിയോയ്ക്കും പല കമന്റുകളും ലഭിച്ചിരുന്നുവെന്നും വിവാഹത്തിന്റെ ടെന്‍ഷനിലായിരുന്നു താന്‍ അപ്പോഴെന്നും വിവാഹശേഷം എപ്പോഴാണ് ഡിവോഴ്‌സ് എന്നൊക്കെയുള്ള കമന്റുകളാണ് വരുന്നതെന്നും ജിത്തു പറയുന്നു. കമന്റുകൾ കണ്ടപ്പോൾ അന്ന് വിവാഹമേ കഴിക്കണ്ട എന്ന് തോന്നിപ്പോയി അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ ജിത്തു, ഇതൊന്നും ശ്രദ്ധിക്കാത്തതാണ് നല്ലതെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button