KeralaLatest NewsNewsCrime

4000 രൂപയ്ക്ക് പൂർണ ഉഴിച്ചിൽ, മസാജിലൂടെ ശാരീരികസുഖം : പണം നൽകിയവർക്ക് അയൽക്കാരിയുടെ നമ്പർ കൊടുത്ത് 19കാരൻ

ചോക്കാട് സ്വദേശി ക്രിസ്റ്റോൺ ജോസഫ് ആണ് അറസ്റ്റിലായത്.

കാളികാവ്: സോഷ്യൽ മീഡിയയിലൂടെ ഉഴിച്ചിൽ വാഗ്‌ദാനമേകി തട്ടിപ്പ് നടത്തിയ 19 വയസ്സുകാരൻ അറസ്റ്റിൽ. യുവതിയുടെ ചിത്രമുപയോഗിച്ച് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അന്വേഷിച്ചവർക്ക് അയൽവാസിയുടെ ഫോൺനമ്പർ നൽകുകയുംചെയ്ത സംഭവത്തിലാണ് ചോക്കാട് സ്വദേശി ക്രിസ്റ്റോൺ ജോസഫ് ആണ് അറസ്റ്റിലായത്.

read also: ആരോഗ്യപരമായ ലൈംഗികതയില്‍ സ്വയംഭോഗത്തിന്റെ സ്ഥാനം : കുറിപ്പ്

മസാജ് ചെയ്തു നൽകുന്ന 32 വയസ്സുകാരിയുടേതെന്ന മട്ടിൽ ഇന്റർനെറ്റിൽനിന്നു സംഘടിപ്പിച്ച ചിത്രമുപയോഗിച്ച് യുവാവ് ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കി. പലരുമായും സൗഹൃദം സ്ഥാപിച്ചതിന് ശേഷം ഉഴച്ചിലിന്റെ പരസ്യം പ്രചരിപ്പിച്ചു. ഉഴിച്ചിലിലൂടെ ശാരീരികസുഖം നൽകുമെന്നായിരുന്നു വാഗ്‌ദാനം.

4000 രൂപയുടെ പൂർണ ഉഴിച്ചിൽ മുതൽ 2000 രൂപയുടെ സുഖചികിത്സ വരെ വാഗ്‌ദാനം ചെയ്തിരുന്നു. തുടർന്ന് പലരും ഫോൺനമ്പർ ആവശ്യപ്പെട്ടു. ഇവർക്കെല്ലാം യുവാവ് തന്റെ നാട്ടുകാരിയായ യുവതിയുടെ നമ്പർ നൽകി. ഈ ഫോണിലേക്ക് വിളികൾ എത്തിയതോടെ ഇതൊന്നുമറിയാത്ത യുവതി കാളികാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button