ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് -19 അടിയന്തര തയ്യാറെടുപ്പ് പരിശോധിക്കുന്നതിനായി എല്ലാ ആശുപത്രികളിലും ഇന്ന് രാജ്യവ്യാപകമായി മോക്ക് ഡ്രില്‍ നടത്തും. ചൈന, യുഎസ്, മറ്റ് ചില രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകള്‍ കണക്കിലെടുത്താണ് ഡ്രില്‍ നടത്തുന്നത്.
കോവിഡിനെ നേരിടാന്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍, വെന്റിലേറ്ററുകള്‍, ലോജിസ്റ്റിക്‌സ്, മനുഷ്യവിഭവശേഷി എന്നിവയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് അടിസ്ഥാന സൗകര്യങ്ങളുടെ സന്നദ്ധത ഉള്‍പ്പെടെ വിലയിരുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് മോക് ഡ്രില്‍ നടത്താനുള്ള തീരുമാനം.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നടക്കുന്ന മോക് ഡ്രില്ലില്‍ പങ്കെടുക്കും.
Post Your Comments