KeralaLatest NewsNews

ഹര്‍ത്താല്‍ അക്രമം, സിഎ റൗഫിന്റെ സ്വത്തുക്കളില്‍ ജപ്തിയില്ല

എറണാകുളം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ കലാപക്കേസില്‍ പി എഫ് ഐ സംസ്ഥാന സെക്രട്ടറി സി.എ റൗഫിനെ കേസില്‍ പ്രതിചേര്‍ക്കില്ല. ജപ്തി ചെയ്യാനുള്ളതില്‍ അബ്ദുള്‍ സത്താറിന്റെ ഭൂസ്വത്ത് വിവരങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന കേസില്‍ നിന്ന് റൗഫിനെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ സി പി എം ഉന്നതരാണെന്നാണ് ഉയരുന്ന ആക്ഷേപം.

Read Also: കേബിള്‍ കുരുങ്ങി യുവാവ് മരിച്ച സംഭവം; കേബിള്‍ സ്ഥാപിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ കലാപത്തില്‍ സംസ്ഥാനത്താകെ അഞ്ചു കോടി 20 ലക്ഷം രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്. ഈ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ കയ്യില്‍ നിന്ന് ഈടാക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.

വാര്‍ത്താ സമ്മേളനം നടത്തി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് പി എഫ് ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറും, സെക്രട്ടറി സി എ റൗഫുമായിരുന്നു. എന്നാല്‍ റൗഫിനെ ഒഴിവാക്കിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടും റൗഫിനെ പ്രതിചേര്‍ക്കില്ലെന്ന് വ്യക്തമാക്കി അബ്ദുള്‍ സത്താറിന്റെയും, പി എഫ് ഐ യുടെയും മാത്രം സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button