അബുദാബി: തൊഴിലുടമയുടെ വീട്ടിൽ നിന്ന് സ്വർണമാല മോഷ്ടിച്ച പ്രവാസി യുവതിയ്ക്ക് തടവും പിഴയും വിധിച്ച് കോടതി. പണിയ്ക്ക് നിന്നിരുന്ന വീട്ടിൽ നിന്ന് കവർച്ച നടത്തിയ ഏഷ്യൻ യുവതിയ്ക്കാണ് ശിക്ഷ ലഭിച്ചത്. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്. 20,000 ദിർഹം വിലയുള്ള സ്വർണ്ണമാലയാണ് യുവതി മോഷ്ടിച്ചത്. ആറു മാസത്തെ തടവു ശിക്ഷയും 20,000 രൂപ പിഴയുമാണ് കോടതി യുവതിയ്ക്ക് ശിക്ഷയായി വിധിച്ചത്.
പ്രായമായ സ്ത്രീയെയും കുട്ടികളെയും പരിചരിക്കുന്നതിനായി ജോലിക്കാരിയെ ആവശ്യമുണ്ടെന്ന ഓൺലൈൻ പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി വീട്ടിൽ ജോലിക്കെത്തിയത്. വീട്ടുടമ മാല കളവു പോയതായി ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പോലീസിന്റെ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. നിയമവിരുദ്ധമായാണ് താൻ രാജ്യത്തുണ്ടായിരുന്നതെന്നും മറ്റൊരു സ്ത്രീയുടെ താമസ വിസയുടെ പകർപ്പ് ജോലി ലഭിക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്നും ഇവർ പോലീസിനോട് വെളിപ്പെടുത്തി. മുൻപും താൻ മോഷമം നടത്തിയിട്ടുണ്ടെന്നും ഒരു അറബ് കുടുംബത്തിൽ നിന്ന് നേരത്തെ 5,000 ദിർഹം മോഷ്ടിച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചു.
Post Your Comments