രാജ്യത്തു നിന്നുള്ള കാർഷിക, കാർഷികാനുബന്ധ കമ്മോഡിറ്റി കയറ്റുമതിയിൽ റെക്കോർഡ് മുന്നേറ്റം. കേന്ദ്ര കാർഷിക മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ കയറ്റുമതി 11.97 ശതമാനം വർദ്ധനവോടെ 3,021 കോടി ഡോളറിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 2,698 കോടി ഡോളറിന്റെ കയറ്റുമതി വരുമാനമാണ് രേഖപ്പെടുത്തിയത്.
പ്രധാനമായും ഗോതമ്പ്, ബസുമതി അരി, കോട്ടൺ, ആവണക്കെണ്ണ, കാപ്പി, പഴവർഗ്ഗങ്ങൾ എന്നീ കാർഷിക കമ്മോഡിറ്റികളാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്നത്. നടപ്പു സാമ്പത്തിക വർഷത്തെ കയറ്റുമതിക്ക് കരുത്തേകാൻ ‘കിസാൻ റെയിൽ’ പദ്ധതിക്ക് സാധിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. 167 പാതകളിലാണ് ‘കിസാൻ റെയിൽ’ സർവീസ് നടത്തുന്നത്.
Post Your Comments