സോഷ്യല്‍മീഡിയയിൽ ആരാധകര്‍ ഏറെയുള്ള കുടുംബമായിരുന്നു ‘ഉപ്പും മുളകും’ ഫാമിലി. നാല് മക്കളുടേയും അച്ഛന്റെയും അമ്മയുടേയും വിശേഷങ്ങളായിരുന്നു ഈ യൂട്യൂബ് ചാനലിന്റെ പ്രത്യേകത. കുടുംബത്തിലെ മൂത്തമകളായ പൊന്നു എന്ന അഞ്ജന വിവാഹ നിശ്ചയത്തിനു പിന്നാലെ സുഹൃത്തിനൊപ്പം ഒളിച്ചോടിയത് ഏറെ ചർച്ചയായിരുന്നു.
read also: കയറ്റുമതി രംഗത്ത് റെക്കോർഡ് നേട്ടം കൈവരിക്കാനൊരുങ്ങി ഇന്ത്യൻ ഫാർമ കമ്പനികൾ
അഞ്ജന, ഷെബിന്‍ എന്ന അവളുടെ സുഹൃത്തിന്റെ കൂടെ ഒളിച്ചോടിയെന്നും വിവാഹം നിശ്ചയം കഴിഞ്ഞ പയ്യനേയും തങ്ങളേയും ചതിച്ചാണ് പൊന്നു വിവാഹിതയായത് എന്നും പറഞ്ഞു കൊണ്ട് കുടുംബം പങ്കുവച്ച വീഡിയോയാണ് പൊന്നുവിന്റെ വിവാഹത്തെ ഇത്രയും ചർച്ചയാക്കിയത്. ഒളിച്ചോട്ട വിവാഹത്തിന് ശേഷം ഇപ്പോഴിതാ പൊന്നു സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
താന്‍ വീട്ടിലേക്ക് തിരിച്ചെത്തിയതെന്ന് കാണിക്കുന്ന ഒരു വീഡിയോ പൊന്നു പങ്കുവെച്ചിട്ടുണ്ട്. വീട്ടുകാരുടെ പേര് ഉറക്കത്തില്‍ വരെ വിളിച്ചുപറയാന്‍ തുടങ്ങിയപ്പോഴാണ് വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചതെന്ന് ഷെബിനും പറയുന്നു. പാതിരാത്രിയാണ് വീട്ടിലേക്ക് എത്തിയത്. അമ്മ തങ്ങളെ കണ്ടപ്പോള്‍ ദേഷ്യമൊന്നും കാണിച്ചില്ലെന്നും ഒട്ടും പ്രതീക്ഷിക്കാതെ വന്ന് കെട്ടിപ്പിടിച്ചുവെന്നും പൊന്നു പറയുന്നു.
Post Your Comments