Latest NewsNewsBusiness

കയറ്റുമതി രംഗത്ത് റെക്കോർഡ് നേട്ടം കൈവരിക്കാനൊരുങ്ങി ഇന്ത്യൻ ഫാർമ കമ്പനികൾ

സാധാരണയായി ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് ഫാർമ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഉയരുന്നത്

പുതിയ റെക്കോർഡ് നേട്ടത്തിലേക്ക് ഉയരാനൊരുങ്ങി ഇന്ത്യൻ ഫാർമ കമ്പനികൾ. റിപ്പോർട്ടുകൾ പ്രകാരം, 2022- 23 സാമ്പത്തിക വർഷത്തിൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി 27 ബില്യൺ ഡോളർ കവിയുമെന്നാണ് വിലയിരുത്തൽ. മുൻ സാമ്പത്തിക വർഷം 24.62 ബില്യൺ ഡോളറായിരുന്നു കയറ്റുമതി മൂല്യം. ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഫാർമ കമ്പനികളുടെ 51 ശതമാനം വിപണി വിഹിതം യൂറോപ്പ്- യുഎസ് എന്നിവിടങ്ങളിലെ സംഭാവനയാണ്.

നടപ്പു സാമ്പത്തിക വർഷം ആകെ കയറ്റുമതിയുടെ 67.5 ശതമാനവും യുഎസ്, കാനഡ, മെക്സിക്കോ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ്. എന്നാൽ, മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആഫ്രിക്ക, ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി യഥാക്രമം 1.6 ശതമാനം, 15 ശതമാനം എന്നിങ്ങനെ കുറഞ്ഞിട്ടുണ്ട്. സാധാരണയായി ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് ഫാർമ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഉയരുന്നത്.

Also Read: കനത്ത മഴ: നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button