
ഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മാരകം സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ സദെയ്‌വ് അടലിലെത്തിയ രാഹുല്‍, വാജ്‌പേയിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
വാജ്‌പേയിയുടെ സ്മാരകം രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. മഹാത്മാ ഗാന്ധി, ജവഹര്‍ ലാല്‍ നെഹ്‌റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ധിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് വാജ്‌പേയിയുടെ സ്മാരകത്തിലും രാഹുല്‍ എത്തിയത്.
Post Your Comments