Latest NewsNewsIndia

‘വീർ ബൽ ദിവസ്’ ചരിത്ര പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ‘വീർ ബൽ ദിവസ്’ ചരിത്ര പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്നൂറോളം ബാലകർ അവതരിപ്പിച്ച ‘ശബാദ് കീർത്തന’ ആലാപനത്തിലും അദ്ദേഹം സന്നിഹിതനായി. ഡൽഹിയിൽ മൂവായിരത്തോളം കുട്ടികൾ പങ്കെടുത്ത മാർച്ച് പാസ്റ്റും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

Read Also: ലോകത്തിലെ ഏറ്റവും സമ്പന്നരുടെ രാജ്യം, കാസിനോകളുടെ കേന്ദ്രം: മനസിലാക്കാം ‘മൊണോക്കോ’ എന്ന രാജ്യത്തെക്കുറിച്ച്

ശ്രീ ഗുരു ഗോവിന്ദ് സിംഗിന്റെ പുത്രന്മാരായ സാഹിബ്സാദാസ് ബാബ സോരാവർ സിംഗ് ജിയുടെയും ബാബ ഫത്തേ സിംഗ് ജിയുടേയും രക്തസാക്ഷിത്വത്തോടനുബന്ധിച്ച് ഡിസംബർ 26 ‘വീർ ബൽ ദിവസ്’ ആയി ആചരിക്കുമെന്ന്, ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് പൂരബ് ദിനമായ 2022 ജനുവരി 9 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ഇന്ന് പ്രഥമ വീർബൽ ദിവസ് ആഘോഷിക്കുകയാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പൂർവ്വകാലത്ത് അനുഭവിച്ച ത്യാഗങ്ങൾക്ക് മുന്നിൽ വണങ്ങാൻ നാമെല്ലാവരും ഒത്തുചേരുമ്പോൾ, ഇത് രാഷ്ട്രത്തിന് ഒരു പുതിയ തുടക്കത്തിന്റെ ദിനമാണ്. ഷഹീദി സപ്തഹും വീർ ബൽ ദിവസവും വികാരങ്ങളുടെ ഒരു കലവറ മാത്രമല്ല, അനന്തമായ പ്രചോദനത്തിന്റെ ഉറവിടം കൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ധീരതയ്ക്കും ത്യാഗത്തിനും മുന്നിൽ പ്രായം ഒരു പ്രശ്നമല്ലെന്ന് വീർബൽ ദിവസ് നമ്മെ ഓർമ്മിപ്പിക്കും. പത്ത് സിഖ് ഗുരുക്കന്മാരുടെ മഹത്തായ സംഭാവനകളെക്കുറിച്ചും രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനുള്ള സിഖ് പാരമ്പര്യത്തിന്റെ ത്യാഗത്തെക്കുറിച്ചും വീർ ബൽ ദിവസ് നമ്മെ ഓർമ്മിപ്പിക്കും. ഇന്ത്യ എന്താണെന്നും ഇന്ത്യയുടെ അനന്യത എന്താണെന്നും വീർ ബൽ ദിവസ് നമ്മോട് പറയും. ഭൂതകാലത്തെ അടുത്തറിയാനും നമ്മുടെ ഭാവി നിർമ്മിക്കാനും ഈ ദിവസം നമ്മെ പ്രചോദിപ്പിക്കും. നമ്മുടെ യുവതലമുറയുടെ ശക്തിയെക്കുറിച്ച് എല്ലാവരേയും ഓർമ്മിപ്പിക്കുകയും ചെയ്യുമെന്നും മോദി അഭിപ്രായപ്പെട്ടു.

വീർ സാഹിബ്സാദേസ്, ഗുരുക്കന്മാർ, മാതാ ഗുർജരി എന്നിവർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഡിസംബർ 26 വീർ ബൽ ദിവസായി പ്രഖ്യാപിക്കാൻ അവസരം ലഭിച്ചത് സർക്കാരിന്റെ ഭാഗ്യമായി ഞാൻ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇടപെടൽ: കുവൈത്തിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button