ലോകത്തിലെ പണക്കാരുടെയും പ്രശസ്തരായ ആളുകളുടെയും കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യമാണ് മൊണോക്കോ. ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമായ മൊണാക്കോയുടെ വിസ്തൃതി 499 ഏക്കർ മാത്രമാണ്. രൂപത്തില്‍ ചെറുതാണെങ്കിലും ഈ രാജ്യത്തെ വിശേഷിപ്പിക്കുക എന്നത് വാക്കുകള്‍കൊണ്ട് അത്ര എളുപ്പത്തില്‍ സാധ്യമാകുന്ന ഒന്നല്ല.
മൂന്ന് വശവും ഫ്രാൻസിനാൽ ചുറ്റപ്പെട്ടിരിക്കുന്ന മൊണാക്കോ യൂറോപ്പിലെ ഒരു പരമാധികാര മൈക്രോസ്റ്റേറ്റാണ്. നാലാം വശത്ത് മെഡിറ്ററേനിയൻ കടലിൽ തീരപ്രദേശമുണ്ട്. ഒരു ചെറിയ രാഷ്ട്രമാണെങ്കിലും, ലോകത്തിലെ അതിസമ്പന്നരുടെ കേന്ദ്രമാണ് മൊണാക്കോ. ഗ്ലാമറും ആഡംബര ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഇവിടുത്തെ കഥകള്‍. മൊണാകോയെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങളിലേക്ക്.
അതീവ സമ്പന്നരുടെ നാട്;
യൂറോപ്പിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ളത് മൊണാക്കോയിലാണ്. മൊണാക്കോയിലെ ഓരോ 12,600 നിവാസികൾക്കും ഒരു ശതകോടീശ്വരൻ എന്ന നിലയിൽ പ്രതിശീർഷ കോടീശ്വരന്മാരും ശതകോടീശ്വരന്മാരും ഏറ്റവും കൂടുതൽ ഉള്ളതും ഇവിടെയാണ്. മൊണാക്കോയിൽ ആദായനികുതി ഇല്ല, അതിനാൽ രാജ്യം ഒരു നികുതി സങ്കേതമായി കണക്കാക്കപ്പെടുന്നു. അതുപോലെ, മൊണാക്കോയിലെ ബിസിനസുകൾക്ക് കോർപ്പറേഷൻ നികുതിയില്ല. മൊണാക്കോയിലെ ജനങ്ങളുടെ ഏറ്റവും ഉയർന്ന ജീവിത നിലവാരവുമായി കൂടിച്ചേർന്ന ഈ ഘടകങ്ങൾ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും അതിസമ്പന്നരെ രാജ്യത്തേക്ക് ആകർഷിക്കുന്നു.
ഏറ്റവും കൂടുതല്‍ പോലീസ്;
ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ആളോഹരിയിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുള്ള രാജ്യമാണിത്. 515 പുരുഷന്മാരും സ്ത്രീകളും ഈ സേനയുടെ ഭാഗമാണ്. രാജ്യത്തിന്റെ വിസ്തീർണ്ണം 2 ചതുരശ്ര കിലോമീറ്റർ മാത്രമാണ്, ഏകദേശം 38,000 ആളുകളാണ് ഇവിടെ വസിക്കുന്നത്.
കാസിനോകളിൽ പ്രവേശനമില്ലാത്ത പൗരന്മാര്‍;
ലോകത്തിലെ അറിയപ്പെടുന്ന ചൂതാട്ട രാജ്യങ്ങളിലൊന്നാണ് മൊണോകൊ.മോണ്ടെ കാർലോ ആണ് ഇവിടുത്തെ കാസിനോകളുടെ ആസ്ഥാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ ചൂതാട്ടത്തിനായി എത്താറുണ്ട്. എന്നാല്‍ രാജ്യത്തെ പൗരന്മാർക്ക് ഇവിടുത്തെ കാസിനോയ്ക്കുകള്‍ക്കുള്ളിൽ പ്രവേശനമില്ല എന്നതാണ് രസകരമായ വസ്തുത.
ഓട്ടോമൊബൈൽ റേസ്;
ലോകത്തിലെ ഏറ്റവും അഭിമാനകരമായ ഓട്ടോമൊബൈൽ റേസുകളിൽ ഒന്നിന് മൊണാക്കോ ആതിഥേയത്വം വഹിക്കാറുണ്ട്. സർക്യൂട്ട് ഡി മൊണാക്കോയിൽ എല്ലാ വർഷവും നടക്കുന്ന ഫോർമുല വൺ മോട്ടോർ റേസായ മൊണാക്കോ ഗ്രാൻഡ് പ്രിക്സിന്റെ വേദിയായി മൊണാക്കോ പ്രവർത്തിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മോട്ടോർ കാർ റേസുകളിൽ ഒന്നാണിത്. 1929 ലാണ് ആദ്യത്തെ മൊണാക്കോ ഗ്രാൻഡ് പ്രിക്സ് നടന്നത്.
3000 രൂപ തരാം വില്‍ക്കുന്നുണ്ടോ എന്ന് ആരാധകൻ : നിങ്ങളുടെ വലിയ ഓഫറിന് നന്ദിയെന്ന് ബേസില്
ലോകത്തിലെ ഏറ്റവും ചെറിയ തീരപ്രദേശം;
ലോകത്തിലെ ഏറ്റവും ചെറിയ തീരപ്രദേശമുള്ള രാജ്യം കൂടിയാണ് മൊണോക്കോ. രാജ്യത്തിന്റെ ഒരു വശം മെഡിറ്ററേനിയൻ കടലുമായാണ് അതിര്‍ത്തി പങ്കിടുന്നത്. ഇത് വെറും 2.38 മൈൽ തീരപ്രദേശമായി മാറുന്നു.
വിമാനത്താവളങ്ങളില്ലാത്ത രാജ്യം;
സ്വന്തമായി വിമാനത്താവളമില്ലാത്ത രാജ്യങ്ങളിലൊന്നാണ് മൊണോക്കോ. വളരെ ചെറിയ രാജ്യമായതിനാല്‍ അതിനുള്ള സൗകര്യങ്ങളോ ഭൂപ്രകൃതിയോ ഇവിടെ ഇല്ലാത്തതാണ് കാരണം. എന്നാല്‍ നിരവധി ഹെലിപോര്‍ട്ടുകള്‍ ഇവിടെയുണ്ട്. തിരക്കുള്ള സീസണിൽ, ഓരോ 20 മിനിറ്റിലും ഇടവിട്ട് ഹെലികോപ്റ്ററുകൾ സര്‍വ്വീസ് നടത്തുന്നു.
Post Your Comments